യുപിഐ ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ യുപിഐ ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ഇനി പേടിവേണ്ട.ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ റേസര്‍ പേ.പരാജയപ്പെടുന്ന യുപിഐ ഇടപാടുകള്‍ക്ക് പെട്ടെന്ന് തന്നെ റീഫണ്ട് നല്‍കുന്ന സംവിധാനം ആരംഭിച്ചതായി കമ്പനി പറയുന്നു.
ഇന്ന് എല്ലാവരും ആശ്രയിക്കുന്നത് യുപിഐ പണമിടപാടുകളാണ്. എന്നാല്‍ ചിലപ്പോള്‍ ട്രാന്‍സാക്ഷന്‍ പരാജയപ്പെടാറുണ്ട്.യുപിഐ വഴി പണം അയക്കുമ്പോള്‍ പാതി വഴിയില്‍ വെച്ച് ഇടപാട് പരാജയപ്പെടുന്നത്് പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ്. പണം എങ്ങോട്ടു പോയെന്നറിയാതെ പലപ്പോഴും ആളുകള്‍ ബുദ്ധിമുട്ടാറുണ്ട്. പരാതിപെടുമ്പോള്‍ ദിവസങ്ങളോളം കാത്തിരിക്കാനൊക്കെയാണ് പറയാറുള്ളത്.
റേസര്‍ പേ രണ്ട് മിനിറ്റിനകം പണം റീഫണ്ട് ചെയ്യപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഈ രംഗത്തെ ആദ്യ സംവിധാനമാണ് ഇതെന്നും റേസര്‍പേ പറയുന്നു.അനേകം പണമിടപാട് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് റേസര്‍പേ.