ഗൂഗിളിന്റെ ജീമെയിൽ സേവനത്തിന് എതിരാളിയാകുമെന്ന് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി, എക്‌സ്‌മെയിൽ വരുമെന്ന് സ്ഥിതീകരണവുമായി എക്‌സിൻ്റെ (മുമ്പ് ട്വിറ്റർ) സിഇഒ എലോൺ മസ്‌ക്. ജിമെയിലിൻ്റെ ആസന്നമായ ഷട്ട്ഡൗൺ സംബന്ധിച്ച കിംവദന്തികൾ ഇൻ്റർനെറ്റിൽ കാട്ടുതീ പോലെ പടർന്നതിന് പിന്നാലെയാണ് മസ്കിൻ്റെ പ്രഖ്യാപനം. എക്‌സിൻ്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ടീമിലെ മുതിർന്ന അംഗമായ നഥാൻ മക്‌ഗ്രാഡി, എക്‌സ്‌മെയിലിൻ്റെ ലൗഞ്ചിനെകുറിച്ച് അന്വേഷിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം.
ഗൂഗിളിന്റെ ഇമെയിൽ സർവീസ് ഷർട്ട് ഡൗൺ പ്രഖ്യാപിക്കാൻ ഉദ്ദേശിച്ചുള്ള എക്സിലെ ഒരു വൈറൽ പോസ്റ്റ് ടെക് സമൂഹത്തിനിടയിൽ ജിമെയിലിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു. 'ഗൂഗിൾ ഈസ് സൺസെറ്റിങ് ജിമെയിൽ' എന്ന തലക്കെട്ടിൽ ഗൂഗിളിൽ നിന്നുള്ള ആരോപണവിധേയമായ ഇമെയിലിൻ്റെ സ്‌ക്രീൻഷോട്ട് സഹിതമുള്ള പോസ്റ്റ്, ജിമെയിലിൻ്റെ ഭാവിയെക്കുറിച്ച് വ്യാപകമായ പരിഭ്രാന്തിക്കും ഊഹാപോഹങ്ങലക്കും വഴിയൊരുക്കി.