ഫേസ്ബുക്ക് ന്യൂസ് സേവനം നിർത്തലാക്കുമെന്ന് മെറ്റ

സേവനം നിർത്തലാക്കിയാലും ഉപയോക്താക്കൾക്ക് വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ തുടർന്നും കാണാനാകും. മാറ്റം നടപ്പിലാക്കിയതിന് ശേഷവും യൂറോപ്യൻ വാർത്താ പ്രസാധകർക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കും പേജുകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കുമെന്ന് മെറ്റ

author-image
ടെക് ഡസ്ക്
New Update
kougfydyg89ugtg87y

ഈ വർഷം അവസാനത്തോടെ ‘ഫേസ്ബുക്ക് ന്യൂസ്’ സേവനം നിർത്തലാക്കുമെന്ന് മെറ്റ. വാർത്താ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഫേസ്ബുക്ക് ഫീച്ചറായ ന്യൂസ് ടാബ് മൂന്ന് പ്രധാന യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കമ്പനി നീക്കം ചെയ്യും.

Advertisment

സേവനം നിർത്തലാക്കിയാലും ഉപയോക്താക്കൾക്ക് വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ തുടർന്നും കാണാനാകും, ഡിസംബറിൽ മാറ്റം നടപ്പിലാക്കിയതിന് ശേഷവും യൂറോപ്യൻ വാർത്താ പ്രസാധകർക്ക് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കും പേജുകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കുമെന്നും മെറ്റ അറിയിച്ചു.

എന്നാൽ മെറ്റ അവരുമായി കരാറിലേർപ്പെടുകയോ പുതിയ പ്രൊഡക്ട് അപ്ഡേറ്റുകൾ അവർക്കായി അവതരിപ്പിക്കുകയോ ചെയ്യില്ല. വാർത്തകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും വേണ്ടിയല്ല ആളുകൾ ഫേസ്ബുക്കിൽ വരുന്നതെന്ന് ഞങ്ങൾക്കറിയാം. അവർ ആളുകളുമായി ബന്ധപ്പെടാനും പുതിയ അവസരങ്ങളും അഭിനിവേശങ്ങളും താൽപ്പര്യങ്ങളും കണ്ടെത്താനാണ് വരുന്നത്.

facebook news-tab
Advertisment