സുരക്ഷിതമായി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ എന്‍പിസിഐയില്‍ നിന്ന് അഞ്ച് സുരക്ഷാ ടിപ്പുകള്‍

author-image
ടെക് ഡസ്ക്
New Update
sertyuiouytrertyui

കൊച്ചി : ഈ കാലത്ത് ഓണ്‍ലൈന്‍ഓഫ്ലൈന്‍ മേഖലകളിലെല്ലാം ആകര്‍ഷകമായ ഇളവുകളും പരിമിതകാല ആനുകൂല്യങ്ങളും കാഷ്ബാക്ക് പ്രമോഷനുകളുമെല്ലാം അവതരിപ്പിച്ച് അതിവേഗ വാങ്ങല്‍ തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിരവധി നീക്കങ്ങളുമുണ്ടാകും.  അത്യാകര്‍ഷകമായ ആനുകൂല്യങ്ങള്‍ക്കായി പലരും ഈ ഉല്‍സവകാല തിരക്കിനിടെ പെട്ടെന്നുള്ള തോന്നലില്‍ വാങ്ങലും നടത്തും.  ഈ സ്വഭാവ സവിശേഷതകളെ കുറിച്ച് തട്ടിപ്പുകാര്‍ക്ക് നന്നായി അറിയാം.  സോഷ്യല്‍ എഞ്ചിനീയറിങ് വഴി ഇതു ചൂഷണം ചെയ്യാനും തട്ടിപ്പുകാര്‍ക്കറിയാം.  ഇവിടെ ശ്രദ്ധാപൂര്‍വ്വമുള്ള ചില നീക്കങ്ങള്‍ നടത്തുകയാണെങ്കില്‍ സുരക്ഷിതമായ സുഗമമായ അനുഭവങ്ങളുമായി നിങ്ങള്‍ക്കു മുന്നോട്ടു പോകാനാവും.

Advertisment

ഔദ്യോഗിക ആപ്പുകളും വെബ്സൈറ്റുകളും വഴി മാത്രം ഷോപ്പിങ് നടത്തുക: യഥാര്‍ത്ഥ സൈറ്റുകളും ലിങ്കുകളുമാണെന്നു തോന്നിക്കുന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നവ അവതരിപ്പിക്കുന്നത്പ്രത്യേകിച്ച് ആനുകൂല്യങ്ങള്‍ ഏറെയുള്ള സീസണുകളില്‍തട്ടിപ്പുകാരുടെ രീതിയാണ്. ഇതിലൂടെ അവര്‍ നിങ്ങളുടെ വ്യക്തിഗതപെയ്മെന്‍റ് വിവരങ്ങള്‍ മോഷ്ടിക്കും.  എല്ലായിപ്പോഴും നിങ്ങള്‍ തന്നെ വെബ്സൈറ്റ്  വിലാസം ടൈപ്പു ചെയ്യുകയോ ഔദ്യോഗിക ആപ് മാത്രം ഉപയോഗിക്കുകയും ചെയ്യുക.  പ്രമോഷണല്‍ ഇമെയിലുകള്‍എസ്എംഎസുകള്‍ഫോര്‍വേഡു ചെയ്തു കിട്ടുന്ന മെസേജുകള്‍ എന്നിവയില്‍ നിന്നുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യുന്നത് ഒഴിവാക്കണം. അറിയാത്ത സ്രോതസുകളില്‍ നിന്നുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡു ചെയ്യുകയോ അരുത്.  അവയില്‍ അപകടകരമായ സോഫ്റ്റ്വെയറുകള്‍ ഉണ്ടാകുകയോ അവ നിങ്ങളുടെ ഡിവൈസിന്‍റെ നിയന്ത്രണം  ഏറ്റെടുക്കുകയോ ചെയ്തേക്കാം.

അതേ സംവിധാനത്തില്‍ തന്നെ പെയ്മെന്‍റ് പൂര്‍ത്തിയാക്കുക: ആപ്പുകള്‍ഷോപ്പിങ് സൈറ്റുകള്‍ എന്നിവയ്ക്ക് പുറത്തുള്ള യുപിഐ ഐഡി അല്ലെങ്കില്‍ ഷോപ്പിങ് ആപ്പിനോ സൈറ്റിനോ പുറത്തു നിന്നുളള ലിങ്കുകള്‍ എന്നിവയിലൂടെ പണമടയ്ക്കല്‍ നടത്താന്‍ ചില തട്ടിപ്പുകാര്‍ ഉപഭോക്തക്കളെ നിര്‍ബന്ധിക്കാറുണ്ട്.  അതിലൂടെ സുരക്ഷാ പരിശോധന മറികടക്കുകയാണു ചെയ്യുന്നത്. എപ്പോഴും ഔദ്യോഗതി ചെക്ക് ഔട്ട് പേജില്‍ മാത്രം പെയ്മെന്‍റ് പൂര്‍ത്തിയാക്കുകയും  വില്‍പനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യുക.

സൗജന്യ വൗച്ചറുകളുടേയും ക്യാഷ്ബാക്ക് പ്രമോഷനുകളുടേയും കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുക: റിവാര്‍ഡുകള്‍ക്യാഷ്ബാക്കുകള്‍ഉല്‍സവകാല സമ്മാനങ്ങള്‍ എന്നിവയുമായി എത്തുന്ന മെസേജുകള്‍ ഒടിപിഅക്കൗണ്ട് വിവരങ്ങള്‍ചെറിയ ഫീസുകള്‍ തുടങ്ങിയവ ആവശ്യപ്പെടാറുണ്ട്. യഥാര്‍ത്ഥ ആനുകൂല്യങ്ങളാണെങ്കില്‍ ഇത്തരം നിര്‍ണായക വിവരങ്ങളോ പണമടയ്ക്കലുകളോ ആവശ്യപ്പെടുകയില്ല.  ഇക്കാര്യങ്ങള്‍ക്കു തുനിഞ്ഞിറങ്ങും മുന്‍പ് വിവരങ്ങള്‍ കൃത്യമായി വിലയിരുത്തുക.

അപ്രതീക്ഷിത ഒടിപി അഭ്യര്‍ത്ഥനകള്‍ മുന്നറിയിപ്പായി കണക്കാക്കുക: പെയ്മെന്‍റ് പരാജയപ്പെട്ടു എന്നോ അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നോ അവകാശപ്പെട്ടു വരുന്ന ചില മെസേജുകള്‍ ഇതു പരിഹരിക്കാനായി ഒടിപി ആവശ്യപ്പെടും.  ഇടപാടുകാര്‍ തുടക്കം കുറിക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമുള്ളതാണ് ഒടിപികള്‍.  ബാങ്കുകളോ പെയ്മെന്‍റ് ആപ്പുകളോ കോളുകള്‍ വഴിയോ സന്ദേശങ്ങള്‍ വഴിയോ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല.

സമ്മര്‍ദ്ദത്തിനു കീഴില്‍ ഒരിക്കലും മുന്നോട്ടു പോകരുത്: ഓഫറുകള്‍ വേഗത്തില്‍ തീരുമെന്നോ നിങ്ങള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്കു ചെയ്യപ്പെടുമെന്നോ എല്ലാം തട്ടിപ്പുകാര്‍ അവകാശപ്പെടും.  യഥാര്‍ത്ഥ സംവിധാനങ്ങള്‍ ഒരിക്കലും ഇങ്ങനെ അതിവേഗത നീക്കങ്ങള്‍ വഴിയുള്ള തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്താറില്ല.  നിങ്ങള്‍ പ്രതികരിക്കുന്നതിനു മുന്‍പ് ഒരു നിമിഷമെടുത്ത് ഒന്നു ചിന്തിക്കണം.

സുരക്ഷിത ഇടപാടുകള്‍ ഉറപ്പാക്കാനായി നില്‍ക്കൂചിന്തിക്കൂപ്രവര്‍ത്തിക്കൂ എന്ന നിലപാടായിരിക്കണം ഉപഭോക്താക്കള്‍ സ്വീകരിക്കേണ്ടത്.  അപ്രതീക്ഷിത അഭ്യര്‍ത്ഥനകള്‍ വരുമ്പോള്‍ അവിടെ ഒന്നു നില്‍ക്കുകയും ചിന്തിക്കുകയും വിവരങ്ങള്‍ പരിശോധിക്കുകയും ബുദ്ധിപൂര്‍വ്വം പെരുമാറുകയും ചെയ്യുക വഴി ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ സുരക്ഷിതമാക്കാനും നിര്‍ണായക വിവരങ്ങള്‍ സംരക്ഷിക്കാനും സുരക്ഷിതമായ അനുഭവങ്ങള്‍ നേടിയെടുക്കാനും സാധിക്കും.  

Advertisment