മോട്ടറോള ഫോണുകൾക്ക് വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ്

author-image
ടെക് ഡസ്ക്
New Update
5 in 1 Main BBD KV

തിരുവനന്തപുരം: മോട്ടറോളയുടെ പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2025 പ്രഖ്യാപിച്ചു. എഐ മികവുള്ള മോട്ടറോള എഡ്ജ് 60 പ്രൊ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ ജി സീരീസ്, ഫോൾഡബിൾ റേസർ 60 സീരീസ് എല്ലാം ഓഫറിന്റെ ഭാഗമാണ്.

29,999 വിലയുള്ള മോട്ടറോള എഡ്ജ് 60 പ്രൊ 8+256ജിബി വേരിയന്റ് 24,999 രൂപക്ക്, ₹20,000 താഴെ വിലയിൽ എഡ്ജ് 60 ഫ്യൂഷൻ, ₹15,000 താഴെ വിലയിൽ മോട്ടോ ജി96 5ജി, 15,999 രൂപയിൽ ജി 86 പവർ, റേസർ 60 8+256ജിബി വേരിയന്റിന്റെ 39,999 രൂപ എന്നിങ്ങനെ മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ ലഭിക്കുന്നത്. സെപ്റ്റംബർ 23 മുതലാണ് ബിഗ് ബില്യൺ ഡേയ്‌സ് ഫ്ലിപ്കാർട്ടിൽ ആരംഭിക്കുന്നത്.

Advertisment
Advertisment