/sathyam/media/media_files/422lSTUZiJjgtSz1MT2U.jpg)
ഗൂഗിൾ ഫ്ലൈറ്റ്സ് (Google Flights) ഫീച്ചറിലൂടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി അധികം പണം മുടക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കുകയും ഏറ്റവും വില കുറഞ്ഞ ഫ്ലൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയിക്കുകയും ചെയ്യുന്ന ഫീച്ചറാണ് ഗൂഗിൾ ഫ്ലൈറ്റ്സ് അവതരിപ്പിച്ചിരിക്കുന്നത്.
ട്രെൻഡ് ഡാറ്റ വിശ്വസനീയമായും സൂക്ഷ്മമായും വിശകലം നടത്തി ഉപയോക്താക്കൾക്ക് ആവർക്ക് ആവശ്യമുള്ള സമയങ്ങളിൽ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ഫ്ലൈറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാനുള്ള സൌകര്യമാണ് ഗൂഗിൾ ഫ്ലൈറ്റ്സ് നൽകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്നുവെന്ന് ഈ ഫീച്ചർ ഉറപ്പാക്കുന്നു.
പരിഗണനയിലുള്ള ഫ്ലൈറ്റുകൾക്ക് സമാനമായ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ കാലയളവ് ഏതാണെന്ന് കണ്ടെത്തി അത് കൃത്യമായി അറിയിക്കുന്നു എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്താൽ ആ തിയ്യതിയിൽ ആവശ്യമായ ടിക്കറ്റ് സെർച്ച് ചെയ്താൽ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം.
ബുക്കിങ് കൺഫേം ചെയ്യുന്നതിന് മുമ്പ് ക്ഷമ കാണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ യാത്രയ്ക്ക് മുമ്പുള്ള ഇത്തരം തിയ്യതികൾ ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുകയാണ് പുതിയ ഫീച്ചർ ചെയ്യുന്നത്. യാത്ര പുറപ്പെടുന്ന തീയതിയോട് അടുത്തുള്ള വിലകൾ പരിശോധിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് ഏത് ദിവസമാണ് ലഭിക്കുക എന്ന് അറിയിക്കും.