ജിയോ ഉപഭോക്താക്കൾക്ക് ഇനി ഗൂഗിള്‍ ജെമിനി പ്രോ സൗജന്യം: കരാറിലൊപ്പിട്ട് റിലയൻസ്

author-image
ടെക് ഡസ്ക്
New Update
W

ജിയോ ഉപഭോക്താക്കൾക്ക് ഗൂഗിളിൻ്റെ ജെമിനി പ്രോ സൗജന്യമായി ലഭിക്കുന്ന കരാറിലൊപ്പിട്ട് റിലയൻസ്. ഇതോടുകൂടി 18 മാസത്തേക്കുള്ള സൗജന്യ സേവനമാണ് റിലയൻസിന് ലഭിക്കുക. 35,000 രൂപയുടെ സേവനങ്ങളാണ് റിലയൻസ് സൗജന്യമായി നൽകുക. 

Advertisment

18 മുതൽ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കൾക്കാണ് സൗജന്യസേവനം ലഭിക്കുന്നത്. ജെമിനി പ്രോ സേവനം സൗജന്യമായി ലഭിക്കുന്നതിനായി 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാൻ എടുക്കേണ്ടതാണ്. ഒക്ടോബർ 30 മുതൽ പുതിയ പ്ലാൻ ആരംഭിക്കുന്നതായിരിക്കും.

അതേസമയം, നിശ്ചിതകാലത്തേക്ക് മാത്രമേ ഈ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ സാധിക്കുന്നുവെന്ന് റിലയൻസ് ജിയോ അറിയിച്ചിട്ടുണ്ട്. രണ്ട് ടി ബി ക്ലൗഡ് സ്റ്റോറേജ്, അൺലിമിറ്റഡ് ചാറ്റ്, വി ഇ ഒ 3.1 ഉപയോഗിച്ചുള്ള വിഡിയോ ജനറേഷൻ, നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷൻ എന്നിവ ജെമിനിയുടെ എഐ ഉപയോഗിച്ച് ലഭ്യമാകുന്നതായിരിക്കും.

Advertisment