/sathyam/media/media_files/3qScy8Fgv7kkILszKJGF.jpg)
മുമ്പത്തേക്കാളും ലളിതവും മികച്ചതുമായ രീതിയിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് ഗൂഗിളിൽ സർച്ച് ചെയ്യാവുന്നതാണ്. ഇന്ത്യയിലും ജപ്പാനിലും ആണ് ഗൂഗിൾ ഈ സംവിധാനം ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മാത്രമേ ലഭിക്കു. ഹിന്ദി പ്രസക്തമായ സംസ്ഥാനങ്ങളിൽ ഉപയോക്താക്കൾക്ക് ഈ രണ്ട് ഭാഷകളിലും സേവനം ആസ്വദിക്കാം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇംഗ്ലീഷിലുള്ള സേവനം മാത്രമേ ലഭ്യമാകു.
എഐയുടെ പുരോഗതി അടിസ്ഥാനപ്പെടുത്തിയുള്ള ഗൂഗിൾ സർച്ചിന്റെ പുതിയ പരിണാമമാണ് പുതിയ എഐ സർച്ച്. ജനറേറ്റീവ് എഐയുടെ ശക്തി സർച്ചിലേക്ക് എത്തിക്കുമ്പോൾ തിരയൽ കൂടുതൽ ലളിതവും മികച്ചതുമാകുന്നു. എത്ര കാഠിന്യമേറിയ ചോദ്യങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ ഉത്തരം കണ്ടെത്താൻ ഇത്തരം സാങ്കേതിക വിദ്യകൾക്ക് സാധിക്കും.
തിരയൽ പരസ്യങ്ങൾ പുതിയ ഫീച്ചറിലും തുടരും. പേജിൽ ഉടനീളമുള്ള സമർപ്പിത പരസ്യ സ്ലോട്ടുകളിൽ പരസ്യങ്ങൾ എപ്പോഴും ദൃശ്യമാകും ഇതിൽ മാറ്റം ഉണ്ടാകില്ല. ഉപഭോക്താക്കൾക്ക് മികച്ച തിരയൽ അനുഭവം നൽകാനാണ് ഗൂഗിൾ എപ്പോഴും ശ്രമിക്കുന്നത് എന്നും ഇദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതേ സമയം ഗൂഗിളിന്റെ ക്രോം, ആപ്പ്, ഡെസ്ക്ടോപ്പ് എന്നിവയിലെ ലാബ്സ് ഐക്കൺ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പുതിയ സേവനം ലഭിക്കുന്നതാണ്.
ഇതിന് പുറമെ ഈ പുതിയ ഫീച്ചറിൽ പ്രവർത്തിക്കുന്ന ടീമുകളുമായി നേരിട്ട് ഫീഡ്‌ബാക്ക് പങ്കിടുന്നതിനുള്ള സൗകര്യവും ഗൂഗിൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇതിനായുള്ള സൗകര്യം നിലവിൽ ഡെസ്ക്ടോപ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് ഗൂഗിൾ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കാനായി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും എന്നാണ് പുറത്തിറങ്ങുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം എഐയുടെ മറ്റ് നിരവധി സേവനങ്ങൾ ഇതിനോടകം തന്നെ ഗൂഗിൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.