വിവിധ തരത്തിലുള്ള കമ്പ്യൂട്ടറുകളുടെ (computer) ഇറക്കുമതിക്ക് വിലക്ക് (import restriction) ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ കാരണങ്ങളെ തുടര്‍ന്നും ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകളുടെ ഇൻബൗണ്ട് കയറ്റുമതി തടയാന്‍ ഈ നീക്കത്തെ തുടര്‍ന്ന് സാധിക്കും.
ഇത്തരത്തില്‍ കയറ്റുമതി ചെയ്യാന്‍ സര്‍ക്കാരിന്‍റെ അനുമതി തേടുകയോ ലൈസന്‍സ് എടുക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെങ്കിലു പ്രധാനമായും പൗരന്മാരുടെ സുരക്ഷയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്‍റര്‍നെറ്റിലൂടെയുള്ള നുഴഞ്ഞ് കയറ്റം വ്യാപകമായി വര്‍ധിച്ചിരിക്കുകയാണ്.
ഈ അവസരത്തില്‍ സുരക്ഷയ്‌ക്ക് ഭീഷണിയുള്ള യന്ത്രങ്ങളില്‍ നിന്നും സംവിധാനങ്ങളില്‍ നിന്നും അവര്‍ക്ക് മോചനം ആവശ്യമാണ്. ചില ഹാര്‍ഡ്‌വെയറുകള്‍ക്ക് കാര്യമായ സുരക്ഷ തകര്‍ച്ചകളുണുള്ളത്. ചിലപ്പോള്‍ വ്യക്തിഗത ഡാറ്റയില്‍ വരെ ഒരു കടന്നുകയറ്റം സാധ്യമായേക്കും. സുരക്ഷയ്‌ക്കാണ് സർക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ പാലിച്ചാണ് നടപടിയെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഇത്തരം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഓഗസ്‌റ്റ് നാല് മുതല്‍ ലൈസന്‍സിന് അപേക്ഷിക്കാം. സ്ഥിരമായി ഇറക്കുമതി ചെയ്യുന്ന ആള്‍ക്ക് മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഇറക്കുമതി നിരോധിക്കുകയല്ല, ചരക്കുകളുടെ ഇന്‍ബൗണ്ട് കയറ്റുമതി നിരോധിക്കലാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ തീരുമാനം ആഭ്യന്തര ഉപകരണങ്ങളുടെ വിലയില്‍ മാറ്റം വരുത്തില്ല.