Advertisment

വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

author-image
ടെക് ഡസ്ക്
New Update
fake

വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. പിഐബി ഫാക്ട് ചെക്ക് മുഖാന്തരം ഇത് തിരിച്ചറിയാന്‍ സാധിക്കും. പിഐബി ഫാക്ട് ചെക്കിനെ ആശ്രയിക്കുന്നവര്‍ക്ക് ഇ-മെയില്‍ മേല്‍വിലാസം വേണം. ജോലി അവസരം, ലിങ്കുകള്‍, ചിത്രങ്ങള്‍, ഡോക്യൂമെന്റുകള്‍ തുടങ്ങിയ രൂപത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് ആദ്യം പിഐബി ഫാക്ട് ചെക്ക് പോര്‍ട്ടല്‍ തുറക്കുക. ഭാഷ തെരഞ്ഞെടുക്കുക. ഇ-മെയില്‍ മേല്‍വിലാസം നല്‍കുക. ക്യാപ്ച നല്‍കുക. സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. ഒടിപിക്കായി ഇ-മെയില്‍ നോക്കുക. തുടര്‍ന്ന് ഒടിപി നല്‍കുക. പേര്, മേല്‍വിലാസം, അടക്കമുള്ള വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക

വ്യാജ വാര്‍ത്തയാണോ എന്ന് പരിശോധിക്കേണ്ട, പ്രചരിക്കുന്ന മെറ്റീരിയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക. ഒറിജിനല്‍ ന്യൂസ് കോപ്പിയുടെ ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പ് എന്നി മെറ്റീരിയലുകളും അപ്ലോഡ് ചെയ്യുക. വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് അമര്‍ത്തുക. പിഐബി പരിശോധിച്ച് വിവരം ഇ-മെയില്‍ വഴി നല്‍കും.

Advertisment