എച്ച്എംഡി 100, എച്ച്എംഡി 101 ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍

author-image
ടെക് ഡസ്ക്
New Update
HMD 100_Angles_red-01

കൊച്ചി:  എച്ച്എംഡി തങ്ങളുടെ ഏറ്റവും പുതിയ എച്ച്എംഡി 100, എച്ച്എംഡി 101 എന്നീ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചര്‍ ഫോണ്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലുകളാണിത്. 2025 ഡിസംബര്‍ 5 മുതല്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍,      HMD.com   എന്നിവയിലൂടെ വെറും 949 രൂപയ്ക്ക് ഇരു മോഡലുകളും വാങ്ങാനാവും.

Advertisment

കയ്യിലും പോക്കറ്റിലും ഒതുങ്ങുന്ന എന്നാല്‍ അത്യാധുനിക രീതിയിലുള്ള മനോഹരമായ ഡിസൈനാണ് എച്ച്എംഡി 100-ന്. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടി ഗുണനിലവാരത്തിനുള്ള ഉറപ്പാണ്. കോളുകള്‍ ചെയ്യുന്നതിനും മെസേജുകള്‍ അയക്കുന്നതിനും പ്രത്യേകമായി രൂപകല്‍പന ചെയ്ത ഈ മോഡല്‍ 800 എംഎഎച്ച് ബാറ്ററിയോടെയാണ് വരുന്നത്. ഡ്യുവല്‍ എല്‍ഇഡി ടോര്‍ച്ച്വയര്‍ലെസ് എഫ്എംഫോണ്‍ ടോക്കര്‍, 10 ഇന്ത്യന്‍ ഭാഷാ ഇന്‍പുട്ട് സപ്പോര്‍ട്ട്, 23 ഇന്ത്യന്‍ ഭാഷാ റെന്‍ഡര്‍ സപ്പോര്‍ട്ട് എന്നീ ഫീച്ചറുകളുമുണ്ട്. ഗ്രേടീല്‍റെഡ് എന്നീ നിറങ്ങളില്‍ വാങ്ങാം.

കരുത്തുറ്റ ഡിസൈനില്‍ വരുന്ന എച്ച്എംഡി 101 മോഡല്‍ ബ്ലൂഗ്രേടീല്‍ എന്നീ നിറങ്ങളില്‍ ലഭ്യമാവും. ഇന്‍ബില്‍റ്റ് എംപി3 പ്ലെയര്‍വയര്‍ലെസ് എഫ്എം റേഡിയോ എന്നിവ കൂടാതെ മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഡ്യുവല്‍ എല്‍ഇഡി ടോര്‍ച്ച്ഓട്ടോ കാള്‍ റെക്കോര്‍ഡിങ്ഫോണ്‍ ടോക്കര്‍, 10 ഇന്ത്യന്‍ ഭാഷാ ഇന്‍പുട്ട് സപ്പോര്‍ട്ട്, 23 ഇന്ത്യന്‍ ഭാഷാ റെന്‍ഡര്‍ സപ്പോര്‍ട്ട് എന്നിവയും സവിശേഷതകളാണ്. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടി 101 മോഡലിനും എച്ച്എംഡി ഉറപ്പുനല്‍കുന്നു.

Advertisment