എഐ നിര്‍മിത ചിത്രങ്ങള്‍ എങ്ങനെ കണ്ടെത്താം? വീഡിയോയുമായി സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

author-image
ടെക് ഡസ്ക്
Updated On
New Update
AI IMAGE1.jpg

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ അത്ഭുതകരമായി മുന്നേറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഒട്ടേറെ അപകട സാധ്യതകളുമുണ്ടിതിന്. അതിമനോഹരമായ ചിത്രങ്ങളും വീഡിയോകളും എഴുത്തുമെല്ലാം എഐ ഉപയോഗിച്ച് നിര്‍മിക്കാനാകുമെങ്കിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തികളെ അപമാനിക്കാനും തെറ്റിദ്ധരിപ്പിക്കാനുമെല്ലാം എഐ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കപ്പെടാം.

Advertisment

ദുരുദ്ദേശത്തോടെ നിര്‍മിച്ചതല്ലെങ്കിലും ചില ചിത്രങ്ങള്‍ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ആളുകള്‍ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. എഐ നിര്‍മിത ചിത്രങ്ങള്‍ തിരിച്ചറിയാം എന്ന് പരിചയപ്പെടുത്തുകയാണ് സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോ.

ചിത്രങ്ങളിലെ അസ്വാഭാവികമായ ചില കാര്യങ്ങള്‍ കണ്ടെത്തുകയാണ് എഐ ചിത്രങ്ങളെ തിരിച്ചറിയുന്നതിനുള്ള ആദ്യ പടി. വിരലുകളുടെ എണ്ണം, വസ്ത്രങ്ങളിലും മറ്റുമുള്ള അസ്വാഭാവികതകള്‍, എഴുത്തുകളില്‍ കാണുന്ന പ്രശ്‌നങ്ങള്‍, അസാധാരണമായ നിഴല്‍, അസ്വാഭാവികമായ വെളിച്ചം, വസ്തുക്കള്‍, അവയുടെ സ്ഥാനം, ഗുരുത്വബലം ഇല്ലെന്ന പോലെ വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്നതും മറ്റുമായ വസ്തുക്കളുടെ സ്ഥാനം, അസാധാരണമായ നിറങ്ങള്‍, മൂക്ക്, കണ്ണ്, ചുണ്ടുകള്‍, ചിരി, മുടി തുടങ്ങി മനുഷ്യ മുഖത്തെ വിവിധ ഭാഗങ്ങളിലുള്ള അസ്വാഭാവികത എന്നിവയെല്ലാം എഐ ചിത്രങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങളാണെന്ന് പിഐബി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Advertisment