നഷ്ടപ്പെട്ട ഫോൺ (lost phone) കണ്ടെടുക്കാൻ സഹായിക്കുന്ന സൗജന്യമായ മൊബൈൽ ആപ്പുകളെക്കുറിച്ച് (mobile apps) അറിയാം. ജിപിഎസ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ഇരിക്കുന്ന സ്ഥലം ഇത്തരം ആപ്പുകളിലൂടെ കണ്ടെത്താൻ സാധിക്കുന്നതാണ്. തികച്ചും സൗജന്യമായി ആയിരിക്കും ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്. ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമാണ് ഇതിന്റെ സഹായത്താൽ ഫോണുകൾ കണ്ടെത്താൻ സാധിക്കുന്നത്.
അതേ സമയം മോഷ്ടാക്കൾ ഫോൺ മോഷ്ടിച്ച് നഷ്ടപ്പെടുകയാണെങ്കിൽ നിയമപരമായി മുന്നോട്ട് പോകുന്നതായിരിക്കും ബുദ്ധി. എവിടെയെങ്കിലും വെച്ച് മറന്നു പോകുകയോ കൈയ്യിൽ നിന്ന് ചാടിപോയി നഷ്ടപ്പെടുകയോ ചെയ്യുന്ന ഫോണുകൾ വീണ്ടെടുക്കാനാണ് ഇത്തരം ആപ്പുകൾ കൂടുതൽ അനുയോജ്യമായി വരുക.
നഷ്ടപ്പെട്ട ഫോൺ തിരിച്ചു ലഭിക്കാൻ സഹായിക്കുന്ന ആപ്പുകളിൽ ഒന്നാണ് ലോക്കലിസി മൊബി (localize mobi). ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന ജിപിഎസ് ആപ്പുകളിൽ ഒന്നാണ് ലോക്കലിസി മൊബി. നിങ്ങളുടെ രാജ്യത്തിന്റെ കണ്ട്രീകോഡ് നൽകി കൂടെ നഷ്ടപ്പെട്ട ഫോണിന്റെ നമ്പർ കൂടി ചേർത്താൽ ഈ ആപ്പ് വഴി വളരെ എളുപ്പത്തിൽ നമ്മുക്ക് നഷ്ടപ്പെട്ട ഫോൺ തിരിച്ചെടുക്കാവുന്നതാണ്.
മറ്റൊരു ആപ്പാണ് ജിയോലോഗ്.ബി (Geoloc.be) ഇതും വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ്. ഒരു ടാർഗെറ്റ് ഫോണിന്റെ കൃത്യമായ ലൊക്കേഷൻ അതിന്റെ നമ്പറിലൂടെ മാത്രം നിർണ്ണയിക്കാൻ ഈ ആപ്പുകൊണ്ട് സാധിക്കുന്നതാണ്. ഈ ആപ്പ് ഫോണിന്റെ ലൊക്കേഷനെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നതാണ്. മറ്റൊരു ആപ്പാണ് ട്രൂക്കോളർ. ഇന്ത്യൻ ഉപഭോക്താക്കൾ ധാരാളമായി ഉപയോഗിക്കുന്ന ആപ്പ് കൂടിയാണ് ട്രൂക്കോളർ.
എന്നാൽ ഈ ആപ്പ് വഴി ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കുമെന്ന് വളരെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാണ് അറിയുന്നത്. വളരെ ഉപയോക്തൃ സൗഹൃദമായ ആപ്പുകളിൽ ഒന്നുകൂടിയാണ് ട്രൂക്കോളർ. ഈ ആപ്പ് പ്രവർത്തിക്കാനായി വളരെ കുറച്ച് മെമ്മറി മാത്രമാണ് ആവിശ്യമായി വരുന്നത്. ആയതിനാൽ തന്നെ ഫോണിന്റെ പ്രൊസസറിനെയോ റാമിനേയോ ഈ ആപ്പിന്റെ പ്രവർത്തനം കാര്യമായി ബാധിക്കില്ല.