ന്യൂഡല്‍ഹിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തത്സമയം വി മൂവീസ് & ടിവിയിലൂടെ

author-image
ടെക് ഡസ്ക്
Updated On
New Update
vodafone

കൊച്ചി:ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിയുടെ കണ്ടന്‍റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമായ വി മൂവീസ്&ടിവി തത്സമയ പരിപാടികള്‍,ദേശസ്നേഹമുണര്‍ത്തുന്ന സിനിമകള്‍,പ്രീമിയം ഒടിടി ഷോകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ആവേശം പകരുന്നതും വിനോദപ്രദവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment

വി ഉപഭോക്താക്കള്‍ക്ക് ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വി മൂവീസ് ടി.വി. ആപ്പിലൂടെ തത്സമയം കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നപതാക ഉയര്‍ത്തല്‍ ചടങ്ങും പ്രസംഗവും ഇതില്‍ ഉള്‍പ്പെടുന്നു. വി മൂവീസ് ടി.വി. സബ്സ്ക്രിപ്ഷന്‍ ഇല്ലാത്തവര്‍ക്കും ഈ സേവനം സൗജന്യമായി ലഭിക്കും.

വി മൂവീസ്&ടിവി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കാണാനുള്ള പ്രത്യേക പരിപാടികളുടെ പട്ടികയും ഒരുക്കിയിട്ടുണ്ട്. ഒറ്റ റീചാര്‍ജില്‍,ജിയോ ഹോട്ട്സ്റ്റാര്‍,സോണി ലിവ്,സീ5,തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലെ മികച്ച കണ്ടന്‍റുകള്‍ ഒരിടത്ത് ലഭ്യമാകും. നിരവധി സബ്സ്ക്രിപ്ഷനുകള്‍ ഇല്ലാതെ തന്നെ ദേശസ്നേഹമുണര്‍ത്തുന്ന സിനിമകളും ശ്രദ്ധേയമായ സീരീസുകളും വി ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

ഈ പ്രത്യേക പട്ടികയില്‍ ഉറിദി സര്‍ജിക്കല്‍ സ്ട്രൈക്ക് (സീ5), മുഖ്ബിര്‍ - ദി സ്റ്റോറി ഓഫ് എ സ്പൈ (സീ5), സാം ബഹാദൂര്‍ (സീ5), അവരോദ്: ദി സീവേജ് വിത്ത്ഇന്‍ (സോണിലീവ്)നീര്‍ജ (ജിയോ ഹോട്ട്സ്റ്റാര്‍) തുടങ്ങിയ ധീരതയുടെയും ത്യാഗത്തിന്‍റെയും ദേശീയ അഭിമാനത്തിന്‍റെയും കഥകള്‍ പറയുന്ന പ്രചോദനാത്മകമായ നിരവധി ചലച്ചിത്രങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

154രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകളിലൂടെ വി മൂവീസ്&ടി.വി17പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ ജിയോ ഹോട്ട്സ്റ്റാര്‍,സോണി ലിവ്,സീ5,ഷെമാരൂ എന്നിവയുള്‍പ്പെടെ എളുപ്പത്തില്‍ ലഭ്യമാകും. ഇതിലൂടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍,പ്രീമിയം ഷോകള്‍,തത്സമയ പരിപാടികള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും,എവിടെ നിന്നുംആസ്വദിക്കാം.

Advertisment