സ്വാതന്ത്ര്യദിനത്തിൽ വൻ ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

ഐഫോൺ 14 പ്രോ മാക്‌സ് വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഏകദേശം 15,000 രൂപയോളം അടുപ്പിച്ച് കിഴിവ് ഇപ്പോൾ ലഭിക്കും. കൃത്യമായി പറഞ്ഞാൽ 14,901യുടെ കിഴിവ് ആയിരിക്കും ഫോണിന് ഉണ്ടായിരിക്കുക

author-image
ടെക് ഡസ്ക്
New Update
tydresefrdfyhjiokpkopjij

പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടും (flipkart) ആമസോണും (amazon) സ്വാതന്ത്ര്യദിനം പ്രമാണിച്ച് കിടിലം ഓഫർ പ്രഖ്യാപിച്ചു. ഓഫർ വഴി ഐഫോൺ 14 പ്രോ മാക്‌സ് വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഏകദേശം 15,000 രൂപയോളം അടുപ്പിച്ച് കിഴിവ് ഇപ്പോൾ ലഭിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 14,901യുടെ കിഴിവ് ആയിരിക്കും ഫോണിന് ഉണ്ടായിരിക്കുക.

Advertisment

വെബ്സൈറ്റുകളിൽ 11,901 രൂപയുടെ കിഴിവ് ആണ് ഉള്ളത്. എന്നാൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കിയാൽ 3000 രൂപ അധിക കിഴിവും ലഭിക്കും. ഇങ്ങനെയാണ് കിഴിവ് തുക ഇത്രയും ഉയർത്താൻ സാധിക്കുക. ഫോണിന്റെ 128 ജിബി സ്റ്റോറേജ് മോഡലിന് 1,39,900 രൂപ ആണ് നിലവിലെ ഇന്ത്യൻ വിപണിയിലെ വില. ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ച് 1,27,999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേക ഓഫർ കൂടി വരുമ്പോൾ ഉപഭോക്താക്കൾക്ക് 1,24,999 ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കാൻ സാധിക്കും. സ്വാതന്ത്രദിനമായ ആ​ഗസ്റ്റ് 15ന് മാത്രമാണ് ഈ ഓഫറിൽ ഫോൺ ലഭ്യമാകു. ഫ്ലിപ്കാർട്ട് വഴി ഉത്പന്നങ്ങൾ വാങ്ങുന്നതിൽ തടസം നേരിട്ടാൽ ഉപഭോക്താക്കൾക്ക് ആമസോൺ വഴിയും ഇതേ വിലയ്ക്ക് ഫോൺ സ്വന്തമാക്കാവുന്നതാണ്.

 നിലവിലെ വിപണിയിൽ ആപ്പിളിന്റെ ഏറ്റവും ചിലവേറിയ ഫോണുകളിൽ ഒന്നിന്നാണ് ഇത്രയും വലിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതിലും വിലയ ഒരു അവസരം ഇനി അടുത്തകാലത്ത് ഉണ്ടാകാൻ സാധ്യത ഇല്ല. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന ഫോണുകളിൽ ഒന്നാണ് ഐഫോൺ 14 പ്രോ മാക്‌സ്.

അടുത്ത മാസം ഐഫോൺ 15 പതിപ്പുകൾ ഇറങ്ങാനിരിക്കെയാണ് ഇത്രയും വിലക്കുറവ് പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ധാരാളം അപ്ഡേഷൻ കൊണ്ടുവരുന്നതിനാൽ ഐഫോൺ 15 പതിപ്പിലെ ഫോണുകൾക്ക് വില വളരെ കൂടുതൽ ആയിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ആയതിനാൽ തന്നെ ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ഐഫോൺ 15 പ്രോ മാക്‌സിന്റെ വില 1,49,900 രൂപയായിരിക്കും എന്നാണ് പ്രവചനങ്ങൾ.

flipkart Amazon
Advertisment