/sathyam/media/media_files/2025/10/25/center-blocks-57511-mobile-phones-phones-that-were-stolen-from-the-state-in-the-past-two-years-were-disabled-js-105420250615-2025-10-25-22-58-02.jpg)
5ജി ഉപയോഗിച്ചിട്ടും നെറ്റിന് സ്പീഡ് കുറവിന് പരിഹാരമുണ്ട്. കാരണം നെറ്റിന് സ്പീഡ് ഇല്ലാത്തത് ചിലപ്പോൾ നെറ്റ് വർക്കിന്റെ പ്രശ്നം ആയിരിക്കില്ല അത് നിങ്ങളുടെ ഫോണിലെ സെറ്റിങ്ങ്സിന്റെ പ്രശ്നം ആയിരിക്കും.
ഈ സെറ്റിങ്ങ്സ് നേരെയാക്കുകയാണെങ്കിൽ വിഡിയോ ബഫർ ആകുന്നതും, പേജുകൾ ലോഡ് ആകാത്ത പ്രശ്നങ്ങളും നിങ്ങൾക്ക് പരിഹരിക്കാം. സെറ്റിങ്ങ്സിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ നെറ്റിന്റെ സ്പീഡ് ഇല്ല എന്ന പരാതി പരിഹരിക്കാം എന്ന് പരിശോധിച്ചാലോ.
ഫോണിലെ നെറ്റ്‌വർക്ക് പ്രിഫറൻസാണ് ആദ്യം പരിശോധിക്കേണ്ട സെറ്റിങ്ങ്സ്. സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‌വർക്ക്’ (SIM Card & Mobile Networks) എന്ന ഓപ്ഷൻ ഫോൺ സെറ്റിങ്ങ്സിൽ സെലക്ട് ചെയ്യുക ഇതിൽ ‘പ്രിഫേർഡ് നെറ്റ്‌വർക്ക് ടൈപ്പ്’ (Preferred Network Type) എന്നത് ‘5G/4G/3G/2G (Auto)’ എന്നതിലാണോ കിടക്കുന്നത് എന്ന് ഉറപ്പു വരുത്തുക.
അടുത്തതായി പരിശോധിക്കേണ്ടത് ഡാറ്റ സേവർ’ (Data Saver) അല്ലെങ്കിൽ ‘ലോ ഡാറ്റ മോഡ്’ (Low Data Mode) ഓൺ ആയികിടക്കുകയാണോ എന്നതാണ്. ഈ ഓപ്ഷൻ ഓഫ് ചെയ്ത് വെച്ചാൽ നെറ്റിന്റെ സ്പീഡ് കൂട്ടാം. ഇതൊക്കെ ചെയ്തിട്ടും നെറ്റിന്റെ സ്പീഡ് കൂടുന്നില്ലെ എങ്കിൽ അടുത്ത വഴി ‘എപിഎൻ’ (APN – Access Point Names) സെറ്റിങ്സ് റീസെറ്റ് ചെയ്തു നോക്കുക എന്നതാണ്.
പിന്നെ നമ്മൾ സ്ഥിരം ചെയ്യുന്ന പരിപാടിയായ റീസ്റ്റാർട്ട ചെയ്യലും ഫ്ലൈറ്റ് മോഡ് ഓൺ ആക്കി ഓഫ് ആക്കുന്നതും ഉപകാരപ്രദമാണ്. നെറ്റ്‌വർക്ക് റിഫ്രഷ് ആകാനും സിഗ്നൽ ശക്തിപ്പെടാനും ഇത് സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us