രാജ്യത്തിന്‍റെ അഭിലാഷങ്ങള്‍ക്കൊത്ത് ഐടി കമ്പനികള്‍ ചേര്‍ന്നു നില്‍ക്കണം; സൈബര്‍പാര്‍ക്കിലെ ജിടെക് മെംബേഴ്സ് മീറ്റില്‍ ഐഐഎം അസോ. പ്രൊഫ. വെങ്കിട്ടരാമന്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
IT companies
കോഴിക്കോട്:രാജ്യത്തിന്‍റെ ഡിജിറ്റല്‍ അഭിലാഷങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന തന്ത്രപ്രധാന സമീപനമാണ് ഇന്ത്യന്‍ ഐടി കമ്പനികളില്‍ നിന്നുണ്ടാകേണ്ടതെന്ന് കോഴിക്കോട് ഐഐഎം അസോ. പ്രൊഫ. വെങ്കിട്ടരാമന്‍ എസ് പറഞ്ഞു. സംസ്ഥാനത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കില്‍ നടത്തിയ മെംബേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഐടി വ്യവസായം ആഗോള ശക്തികേന്ദ്രം എന്ന നിലയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരം, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനാല്‍ ഈ രംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇതു വഴി ഉണ്ടാകുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഇന്ത്യന്‍ ഐടി കമ്പനികള്‍ തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാറുന്ന കാലത്തെ തന്ത്രപ്രധാന നീക്കങ്ങള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്. ഗവ. സൈബര്‍പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട്ടെ ഐടി സമൂഹത്തില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
Advertisment