/sathyam/media/media_files/OpIda5nsyMNHTgmxVUng.jpeg)
2024ൽ ഐടി/ടെക് മേഖലയിൽ ഒന്നരലക്ഷത്തോളം പുതിയ ഉദ്യോഗാർഥികൾ വരുമെന്ന് റിപ്പോർട്ട്. ടെക് സ്റ്റാഫിംഗ് & സൊല്യൂഷൻ പ്രൊവൈഡർ സ്ഥാപനമായ ടീംലീസ് ഡിജിറ്റൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വരും സാമ്പത്തിക വർഷം 1.55 ലക്ഷം പുതുമുഖങ്ങളെ ഐടി/ടെക് മേഖലയിൽ നിയമിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
2023ൽ 2.3 ലക്ഷം ആണെങ്കിൽ 2024ൽ 1.55 ലക്ഷം മാത്രമായി പുതുമുഖങ്ങളുടെ എണ്ണം കുറയും. ഏകദേശം 1.5 ദശലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികൾ ഐടി/ടെക് മേഖലയിൽ ജോലി തേടുന്നുണ്ട്. ഇതിൽ 45 ശതമാനം അപേക്ഷകർ മാത്രമാണ് നിലവിൽ മികച്ച പ്രാവീണ്യ പ്രതീക്ഷകൾ നിറവേറ്റുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഐടി മേഖലയുടെ നിയമന രംഗത്ത് മാറ്റവും എണ്ണം കുറയാൻ കാരണമാകും. പ്രമുഖ ഐടി കമ്പനികൾ പുതുമുഖങ്ങളെ സ്വീകരിക്കാൻ മടിക്കുന്നതും ഇതര മേഖലകളിലെ സാധ്യതയും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.
ആശയവിനിമയം, പ്രശ്‌നപരിഹാരം, ടീം വർക്ക്, ഇമോഷണൽ ഇന്റലിജൻസ്, ഹാർഡ് സ്‌കിൽസ് തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകളാണ് കമ്പനികൾക്ക് ആവശ്യം. ഇതിൽ പ്രോഗ്രാമിംഗ് ഭാഷകൾ, സോഫ്റ്റ്‌വെയർ വികസന രീതികൾ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയിൽ സാങ്കേതിക വൈദഗ്ധ്യം ഉൾപ്പെടുന്നു.
കൂടാതെ, ഡിജിറ്റൽ ആപ്റ്റിറ്റ്യൂഡ്, ഡിജിറ്റൽ ടൂളുകളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയ വ്യവസായ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിലും പുതുമുഖങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും.