New Update
/sathyam/media/media_files/2025/08/22/lava-2025-08-22-15-17-01.jpg)
കൊച്ചി : ഇന്ത്യയിൽ 5ജി വിപ്ലവം നടത്തി സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. കുറഞ്ഞ വിലയിൽ മികച്ച നിരവധി 5ജി ഫോണുകൾ തുടർച്ചയായി അവതരിപ്പിച്ചു കൊണ്ട് ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുകയാണ് ഈ സ്മാർട്ട് ഫോൺ കമ്പനി.
Advertisment
അടുത്തിടെയായി ബജറ്റ് വിലയിൽ നിരവധി 5ജി ഫോണുകളാണ് ലാവ പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ എത്തിയത് ബ്ലേസ് അമോലെഡ് 2 5ജി ആയിരുന്നു. ഇപ്പോഴിതാ അതിന്റെ തുടർച്ചയെന്നോണം അടുത്ത 5G ഫോൺ വിപണിയിലിറക്കിയിരിക്കുകയാണ് കമ്പനി. ലാവ പ്ലേ അൾട്ര (Lava Play Ultra 5G) എന്ന കിടിലൻ മോഡലാണ് കമ്പനി ഇന്ത്യയിൽ അവസാനമായി ലോഞ്ച് ചെയ്തിരിക്കുന്നത്.