/sathyam/media/media_files/2025/11/11/moto-g-67-2025-11-11-15-59-52.jpg)
ഡൽഹി: മോട്ടറോളയുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണായ മോട്ടോ ജി67 പവർ നവംബർ 12 ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിച്ചു. 15,000 രൂപയിൽ താഴെയുള്ള വിഭാഗത്തിലെ ഏറ്റവും മികച്ച ക്യാമറയും ഏറ്റവും വലിയ ബാറ്ററിയുമായാണ് ഈ മോഡൽ എത്തുന്നത്. 15,999 രൂപ ലോഞ്ച് വിലയുള്ള 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റ്, ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് 14,999 രൂപക്ക് ലഭിക്കും.
50എംപി സോണി ലിറ്റിയ™ 600 ക്യാമറ സെൻസറാണ് ഫോണിലുള്ളത്. ഈ സെഗ്‌മെന്റിൽ ആദ്യമായി എല്ലാ ക്യാമറകളിലും 4കെ വീഡിയോ റെക്കോർഡിംഗ് സൗകര്യവും, 32എംപി സെൽഫി ക്യാമറയും, 8എംപി അൾട്രാവൈഡ് ലെൻസും ഇതിനുണ്ട്. 7000എംഎഎച്ച് ശേഷിയുള്ള സിലിക്കൺ കാർബൺ ബാറ്ററിയാണ് പ്രധാന ആകർഷണം. സ്‌നാപ്ഡ്രാഗൺ® 7എസ് ജെൻ 2 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6.7 ഇഞ്ച് എഫ്എച്ച്ഡി+ 120 ഹേർട്സ് ഡിസ്‌പ്ലേയും, ഡോൾബി അറ്റ്‌മോസ്® സ്റ്റീരിയോ സ്‌പീക്കറുകളുമുണ്ട്.
കോർണിങ്® ഗൊറില്ല® ഗ്ലാസ് 7ഐ, എംഐഎൽ-എസ്‌ടിഡി-810എച്ച് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, ഐപി64 റേറ്റിംഗ് എന്നിവയും ഇതിൻ്റെ പ്രത്യേകതകളാണ്. സിലാൻട്രോ ഗ്രീൻ, പാരച്യൂട്ട് ബീജ്, ബ്ലൂ കുറാസോ എന്നീ നിറങ്ങളിൽ വീഗൻ ലെതർ ഫിനിഷിൽ എത്തുന്ന ഈ ഫോൺ ഫ്ലിപ്പ്കാർട്ട്, Motorola.in, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us