/sathyam/media/media_files/2025/09/17/1-moto-2025-09-17-13-57-58.jpg)
ന്യൂഡൽഹി : ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2025-ൽ ഇതുവരെ കാണാത്ത വിലയിൽ പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളുടെ ഏറ്റവും വലിയ ഉത്സവകാല നിര പ്രഖ്യാപിച്ച് മൊബൈൽ സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും ഇന്ത്യയിലെ മുൻനിര എഐ സ്മാർട്ട്‌ഫോൺ ബ്രാൻഡുമായ മോട്ടറോള.
ലോകത്തിലെ ഏറ്റവും ആഴത്തിൽ എഐ-പവേഡ് ആയ മോട്ടറോള എഡ്‌ജ് 60 പ്രോ, മോട്ടറോള എഡ്‌ജ് 60 ഫ്യൂഷൻ എന്നിവ മുതൽ ബെസ്റ്റ് സെല്ലിംഗ് മോട്ടോ ജി സീരീസ് സ്മാർട്ട്‌ഫോണുകൾ, ഐക്കണിക് മോട്ടറോള റേസർ 60 സീരീസ് വരെയായി ഈ സീസണിൽ ഉത്സവകാല ഷോപ്പിംഗ് പുനർനിർവചിക്കാൻ മോട്ടറോള ഒരുങ്ങുന്നു.
ഏർലി ആക്‌സസ് ഉപഭോക്താക്കൾക്കായി സെപ്റ്റംബർ അർദ്ധരാത്രി 12 മണി മുതൽ വിൽപ്പന ആരംഭിക്കും. സെപ്‌റ്റംബർ 23 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഫ്ലിപ്കാർട്ടിൽ മാത്രമായി വിൽപ്പന ആരംഭിക്കും. വിൽപ്പന കാലയളവിലുടനീളം എല്ലാ ഡിവൈസുകളും ആകർഷകമായ ബിഗ് ബില്യൺ ഡേയ്‌സ് വിലകളിൽ ലഭ്യമാകും.