മോട്ടോറോള എഡ്‌ജ്‌ 70 അൾട്രാ-സ്ലിം സ്‌മാർട്ട്‌ഫോണിൻ്റെ വിൽപ്പന ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
motorola edge 70_Launch KV

ഡൽഹി: മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ അൾട്രാ-സ്ലിം സ്‌മാർട്ട്‌ഫോൺ മോട്ടോറോള എഡ്‌ജ്‌ 70യുടെ വിൽപ്പന ആരംഭിച്ചു. 5.99എംഎം  മാത്രം കനമുള്ള ഈ ഫോണിൻ്റെ ഭാരം 159 ഗ്രാം ആണ്. ക്വാൾകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസ്സറാണ് ഇതിന് കരുത്ത് പകരുന്നത്. ലോഞ്ച് വില 29,999 രൂപ.ബാങ്ക് ഓഫർ ഉപയോഗിച്ച് 28,999 രൂപ എന്ന പ്രാരംഭ വിലയിൽ വാങ്ങാം.

Advertisment

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഫോൺ ലഭ്യമാകുക. 50എംപി പ്രധാന ക്യാമറ, 50എംപി അൾട്രാ-വൈഡ് ക്യാമറ, 50എംപി മുൻ ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ 50എംപി എഐ പ്രോ-ഗ്രേഡ് ക്യാമറ സംവിധാനം ഇതിലുണ്ട്. എല്ലാ ലെൻസുകളിലും 4കെ 60എഫ്‌പിഎസ് റെക്കോർഡിംഗ് പിന്തുണയ്‌ക്കുന്നു. 120ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ എച്ച്ഡി 1.5കെ എക്‌സ്ട്രീം അമോലെഡ് ഡിസ്‌പ്ലേ, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സോടെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഐപി68 + ഐപി69 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസും എംഐഎൽ-എസ്‌ടിഡി-810എച്ച് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും ഇതിനുണ്ട്. 5000എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയും 68വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗും 15വാട്ട് വയർലെസ് ചാർജിംഗും ഇതിൻ്റെ സവിശേഷതകളാണ്. മോട്ടോ എഐ 2.0, ഗൂഗിൾ ജെമിനി, കോപൈലറ്റ്, പെർപ്ലെക്‌സിറ്റി എന്നിവയുടെ എഐ സവിശേഷതകൾ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഫ്ലിപ്പ്കാർട്ട്, മോട്ടോറോളയുടെ വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫോൺ ലഭ്യമാണ്.

Advertisment