മോട്ടോ ജി67 പവർ പുറത്തിറക്കി മോട്ടറോള

New Update
MOTO G 67
കൊച്ചി: മികച്ച ക്യാമറയുമായി മോട്ടോ ജി67 പവർ പുറത്തിറക്കി മോട്ടറോള. 50 എംപി സോണി ലിറ്റിയ 600 ക്യാമറ, 32എംപി സെൽഫി ക്യാമറ, സിലിക്കൺ കാർബൺ 7000എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗൺ 7എസ് ജൻ 2 പ്രോസസർ, ഗൊറില്ല ഗ്ലാസ് 7ഐ, എംഐഎൽ-810എച്ച്, അൾട്രാ-പ്രീമിയം വീഗൻ ലെതർ ഡിസൈൻ, 6.7” 120എച്ച്സെഡ് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, ഐപി64 റേറ്റിംഗ് എന്നിവയെല്ലാം ജി67 പവറിൽ വരുന്നുണ്ട്.

സിലാൻട്രോ ഗ്രീൻ, പാരച്യൂട്ട് ബീജ്, ബ്ലൂ കുറാക്കാവോ നിറങ്ങളിൽ നവംബർ 12 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ പ്രത്യേക ലോഞ്ച് വിലയായ 14,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും.
Advertisment
Advertisment