ചരിത്രം സൃഷ്ട്ടിക്കാൻ നാസയുടെ ആർട്ടിമിസ്-2 ദൗത്യം; 54 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്

author-image
ടെക് ഡസ്ക്
New Update
naza ijk

1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം നീണ്ട 54 വർഷങ്ങൾ പിന്നിടുമ്പോഴാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു. ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിലും ദൂരത്തേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കാണ് നാസ ഒരുങ്ങുന്നത്. \

Advertisment

“മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് ആർട്ടെമിസ് II ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. ഈ ചരിത്ര ദൗത്യം മനുഷ്യരെ മുമ്പെന്നത്തേക്കാളും കൂടുതൽ ദൂരത്തേക്ക് ഭൂമിയിൽ നിന്ന് അയയ്ക്കുകയും ചന്ദ്രനിലേക്ക് മടങ്ങുന്നതിന് ആവശ്യമായ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുമെന്ന്  അമേരിക്കയുടെ   നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു.

നാലംഗ ബഹിരാകാശ സംഘമാണ് പത്ത് ദിവസം നീളുന്ന ദൗത്യത്തിൽ പങ്കാളികളാകുന്നത്. ചന്ദ്രനെ ചുറ്റിയ ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തും. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ് ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. നാളെ വൈകുന്നേരത്തോടെ റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റുന്ന അതീവ സങ്കീർണ്ണമായ പ്രക്രിയ ആരംഭിക്കും. ഏകദേശം 10 മണിക്കൂർ വരെ ഇതിനായി വേണ്ടിവരും.

Advertisment