നെറ്റ്ഫ്‌ളിക്‌സില്‍ താല്‍പര്യങ്ങള്‍ അറിയിക്കാന്‍ പുതുവഴി തുറക്കുന്നു

നെറ്റ്ഫ്‌ളിക്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ പുതിയ ഫീച്ചര്‍ ആസ്വദിക്കാനാവും. ആന്‍ഡ്രോയിഡിലും android മറ്റും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കുന്നവര്‍ക്ക് ഉള്ളടക്കം തിരയുന്ന വേളയിലും ലൈക്കും ഡിസ് ലൈക്കും അറിയിക്കാം

author-image
ടെക് ഡസ്ക്
New Update
sfdfyuypo][ppu

നെറ്റ്ഫ്‌ളിക്‌സില്‍ netflix തമ്പ്‌സ് അപ്പ്, ഡബിള്‍ തമ്പ്‌സ് അപ്പ്, തമ്പ്‌സ് ഡൗണ്‍ ബട്ടനുകള്‍ ഉപയോഗിച്ച് സിനിമകളും സീരീസുകളും കാണുന്നതിനിടയില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനാവും. അവരുടെ താല്‍പര്യങ്ങള്‍ അറിയിക്കാന്‍ ഒരു പുതിയ വഴി അവതരിപ്പിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. നിലവില്‍ ഐഒഎസ് ios പതിപ്പില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. 

Advertisment

2017 ലാണ് ഫൈവ്സ്റ്റാര്‍ റേറ്റിങ് സംവിധാനത്തിന് മാറ്റി തമ്പ്‌സ് അപ്പ്/ തമ്പ്‌സ് ഡൗണ്‍ റേറ്റിങ് സംവിധാനം നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചത്.  2022 ല്‍ ഇതിലേക്ക് ഡബിള്‍ തമ്പ്‌സ് അപ്പ് ഓപ്ഷന്‍ ചേര്‍ത്തു. നെറ്റ്ഫ്‌ളിക്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ പുതിയ ഫീച്ചര്‍ ആസ്വദിക്കാനാവും. ആന്‍ഡ്രോയിഡിലും android മറ്റും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കുന്നവര്‍ക്ക് ഉള്ളടക്കം തിരയുന്ന വേളയിലും ലൈക്കും ഡിസ് ലൈക്കും അറിയിക്കാം. 

ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് നെറ്റ്ഫ്‌ളിക്‌സില്‍ ഉള്ളടക്കങ്ങള്‍ കാണിക്കുന്നതിന് വേണ്ടിയാണ് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് ആവശ്യപ്പെടുന്നത്. ഒരു തമ്പ്‌സ് അപ്പ് ചിഹ്നം അര്‍ത്ഥമാക്കുന്നത് ആ ഉള്ളടക്കം നിങ്ങള്‍ക്ക് ഇഷ്ടമായി എന്നാണ്, രണ്ട് തമ്പ്‌സ് അപ്പ് ചിഹ്നം അര്‍ത്ഥമാക്കുന്നത്. ആ ഉള്ളടക്കത്തെ നിങ്ങളേറെ സ്‌നേഹിക്കുന്നു എന്നാണ്. തമ്പ്‌സ് ഡൗണ്‍ ബട്ടനാകട്ടെ ആ ഉള്ളടക്കം നിങ്ങള്‍ക്ക് പറ്റിയതല്ല എന്നും അര്‍ത്ഥമാക്കുന്നു.

അടുത്തിടെയാണ് നെറ്റ്ഫ്‌ളിക്‌സ് പാസ് വേഡ് പങ്കുവെക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരു വീട്ടിലുള്ളവരുമായി മാത്രമേ ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് പാസ് വേഡ് പങ്കുവെക്കാനാവൂ. കൂടുതല്‍ ഉപഭോക്താക്കളെ സബ്‌സ്‌ക്രിപ്ഷന്‍ എടുപ്പിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു മാറ്റം അവതരിപ്പിച്ചത്.

netflix android ios
Advertisment