/sathyam/media/media_files/Xqjx1f1oPvxM8g9QY0QP.webp)
മെമ്മറി ഫ്യൂഷനുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണായ ഐടെലിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു.. ജൂണ്‍ 14 മുതല്‍ ആമസോണിലായിരിക്കും വില്‍പന. ഐടെലിന്റെ എ60, പി40 സ്മാര്‍ട്‌ഫോണുകള്‍ നേരത്തെ തന്നെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. 8799 രൂപയ്ക്കാണ് പുതിയ എസ് 23 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടര്‍ഡ്രോപ് ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.
50എംപി റിയര്‍ ക്യാമറയും ഫ്‌ളാഷോടു കൂടിയ എട്ട് എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. എസ്23 8ജിബി വേരിയന്റിലും ലഭ്യമാണ്. വിവിധ റീട്ടെയില്‍ ചാനലുകളിലും ലഭ്യമാകും. ഇന്നത്തെ ഉപഭോക്താക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് തിരയുന്നവരുമാണെന്നും ഉപയോഗാവശ്യമനുസരിച്ചാണ് തെരഞ്ഞെടുക്കുന്നതെന്നും ഐടെല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
മൊബൈലുകള്‍ ഇപ്പോള്‍ വെറുമൊരു ഉപകരണമല്ല, ജീവിതശൈലിയുടെ തന്നെ ഭാഗമാണെന്നും സവിശേഷമായ ഫീച്ചറുകളിലൂടെ നൂതന സേവനങ്ങളാണ് ഐടെല്‍ എന്നും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ഐടെല്‍ ഇന്ത്യ പറഞ്ഞു. സ്റ്റാറി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ഇത് രണ്ട് വകഭേദങ്ങളില്‍ ലഭ്യമാണ്. 8ജിബി + 8ജിബി റാം ആമസോണില്‍ മാത്രം; 4 ജിബി + 4ജിബി റാം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.