/sathyam/media/media_files/Hdhi0Pyb5XCOjhgRJQpl.jpg)
യുപിഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും സ്റ്റേറ്റ്മെന്റിൽ ചെറിയ തുകകൾ നിറയുന്നത് ഒഴിവാക്കാനും യുപിഐ ലൈറ്റ് സഹായകമാകും. യുപിഐ ലൈറ്റ് ഉപയോഗിക്കേണ്ട വിധം ലളിതമാണ്. 500 രൂപ വരെയുള്ള ഇടപാടുകൾക്കായി യുപിഐ ആപ്പിൽ പ്രത്യേകമായ ഒരു 'വോലറ്റ്' ഉണ്ടാകും. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം. വോലറ്റിൽ നിന്ന് ആയതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ്‍ബുക്കിലും രേഖപ്പെടുത്തില്ല. ചെറുഇടപാടുകൾ സ്റ്റേറ്റ്മെന്റിൽ നിറയുന്നതും ഇതുവഴി ഒഴിവാക്കാം.
- ഗൂഗിൾപേ, പേയ്ടിഎം, ഫോൺപേ, ഭീം എന്നീ ആപ്പുകളിൽ ഏതെങ്കിലുമൊന്നിന്റെ ഹോം പേജിലെ യുപിഐ ലൈറ്റ് ഓപ്ഷൻ തുറക്കുക. ഗൂഗിൾപേ എങ്കിൽ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്താൽ 'യുപിഐ ലൈറ്റ്' കാണാം.
- ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് 'Proceed' നൽകാം. ഇഷ്ടമുള്ള തുക (പരമാവധി 2,000 രൂപ വരെ) യുപിഐ ലൈറ്റ് വോലറ്റിലേക്ക് ചേർക്കാം.
- നിലവിൽ 200 വരെയുള്ള ഇടപാടെങ്കിൽ പണം യുപിഐ ലൈറ്റിൽ നിന്നായിരിക്കും പോകുന്നത്. വരും ദിവസങ്ങളിൽ ഇത് 500 ആകും. ഇവയ്ക്ക് പിൻ ആവശ്യമില്ല. അതിനു മീതെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് സാധാരണ യുപിഐ ഇടപാട് വഴിയായിരിക്കും.
- യുപിഐ ലൈറ്റിലെ തുകയുടെ വിനിയോഗം യുപിഐ ആപ്പിലൂടെ അറിയാനാകും. ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉണ്ടാകില്ല.
ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) വഴിയും യുപിഐ ലൈറ്റ് ഇടപാടുകൾ നടത്താൻ വൈകാതെ അവസരമൊരുങ്ങും. യുപിഐ ലൈറ്റ് വോലറ്റ് ഫോണിൽ തന്നെ ലോഡ് ചെയ്തിരിക്കുന്നതിനാൽ ഇന്റർനെറ്റിനു പകരം എൻഎഫ്സി വഴി ഇടപാട് നടത്താനാണ് സൗകര്യം ഒരുങ്ങുന്നത്.
പിഒഎസ് മെഷീനിൽ ടാപ് ചെയ്തോ ക്യുആർ കോഡ് സ്കാൻ ചെയ്തോ അതിവേഗം ഇത്തരം ഇടപാടുകൾ സാധ്യമായേക്കും. ഒരു കമ്പനിയുമായുള്ള ചാറ്റ് വഴിയും പേയ്മെന്റ് നടത്താനുള്ള കോൺവർസേഷനൽ പേയ്മെന്റ് സംവിധാനവും യുപിഐയിൽ വരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ സംവിധാനം ഫീച്ചർ ഫോണുകളിലും വരും. ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായിരിക്കും തുടക്കും. പിന്നീട് പ്രാദേശിക ഭാഷകളിലേക്കു വ്യാപിപ്പിക്കും.