നോക്കിയ ലോഞ്ച് ചെയ്ത പുത്തൻ ഫോണുകളെപ്പറ്റി അറിയാം

ഉപയോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയുള്ള ആദ്യത്തെ 5ജി ​സ്മാർട്ട്ഫോണുകളിൽ ഒന്ന് എന്ന വിശേഷണത്തോടെയാണ് ഈ നോക്കിയ ഫോൺ എത്തുന്നത്. ഒരു അലുമിനിയം ഷാസിയും നൽകിയിരിക്കുന്നു

author-image
ടെക് ഡസ്ക്
New Update
opihyutdtreschjhiljpokpkjpokpo

നോക്കിയ രണ്ട് പുത്തൻ ഫോണുകൾ ലോഞ്ച് ചെയ്തു. നോക്കിയ ജി310 5ജി ( Nokia G310 5G ), നോക്കിയ സി210 ( Nokia C210 ) എന്നീ സ്മാർട്ട്ഫോണുകളാണ് എച്ച്എംഡി ഗ്ലോബൽ അ‌മേരിക്കയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇപ്പോൾ ലോഞ്ച് ആയിരിക്കുന്നത് അ‌മേരിക്കൻ വിപണിയിൽ ആണെങ്കിലും, ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഉൾപ്പെടെ സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഒരുപാട് ഫീച്ചറുകളുമായാണ് നോക്കിയ ജി310 5ജി ​ലോഞ്ച് ആയിരിക്കുന്നത്.

Advertisment

ഉപയോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയുള്ള ആദ്യത്തെ 5ജി ​സ്മാർട്ട്ഫോണുകളിൽ ഒന്ന് എന്ന വിശേഷണത്തോടെയാണ് ഈ നോക്കിയ ഫോൺ എത്തുന്നത്. 6.56 ഇഞ്ച് HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 450 നിറ്റ്സ് ​ബ്രൈറ്റ്നസ്, 560 നിറ്റ്സ് ​ബ്രൈറ്റ്നസ് ബൂസ്റ്റ്,​ ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളുമായാണ് ഡിസ്പ്ലേ എത്തുന്നത്. ഒരു അലുമിനിയം ഷാസിയും നൽകിയിരിക്കുന്നു.

അഡ്രിനോ 619 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480+ 8nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് നോക്കിയയുടെ ഈ റിപ്പയറബിൾ 5ജി ഫോണിന്റെ കരുത്ത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും നോക്കിയ ജി310 വാഗ്ദാനം ചെയ്യുന്നു. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് + 2 എംപി മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എച്ച്എംഡി ഗ്ലോബൽ ഈ ഫോണിൽ നൽകിയിരിക്കുന്നത്.

എൽഇഡി ഫ്ലാഷ്, ബൊക്കെ, വീഡിയോ ഇഐഎസ്, ഓസോ ഓഡിയോ സറൗണ്ട്& വിൻഡ് നോയ്സ് ക്യാൻസലേഷൻ ഫീച്ചറുകളുടെ പിന്തുണയുമുണ്ട്. 8എംപി മുൻ ക്യാമറയാണ് നോക്കിയ ജി310 5ജിയിൽ ഉള്ളത്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP52 റേറ്റിങ്, 5G SA / NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, USB 2.0 എന്നീ ഫീച്ചറുകളുമുണ്ട്.

20W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയുമായാണ് ഈ നോക്കിയ ഫോൺ എത്തുന്നത്. റിമൂവബിൾ ബാറ്ററി ഈ ഫോണിന് പ്രത്യേകം ശ്രദ്ധ നേടി നൽകുന്നു. ക്വിക്ക്ഫിക്സ് (QuickFix ) ഡി​സൈനാണ് നോക്കിയ ജി310 5ജിയുടെ മറ്റൊരു ​ഹൈ​ലൈറ്റ്. ഇത് അ‌റ്റകുറ്റപ്പണികൾ സ്വയം നടത്താൻ ഉപയോക്താക്കളെ ഏറെ സഹായിക്കുമെന്ന് കമ്പനി പറയുന്നു. റിപ്പയറിങ്ങിന് അ‌നുകൂലമായ രൂപകൽപ്പന അ‌വതരിപ്പിക്കുക മാത്രമല്ല, ഉപയോക്താക്കൾക്ക് സ്വയം അ‌റ്റകുറ്റപ്പണി നടത്താനുള്ള റിപ്പയർ ​ഗൈഡുകളും യഥാർത്ഥ സ്പെയർ പാർട്സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

nokia-c210
Advertisment