/sathyam/media/media_files/SMzXBGYDUVhul0j7wcOB.jpg)
കൃത്രിമ ചർമ്മം റോബോട്ടുകൾക്കായി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. മർദ്ദം മനസിലാക്കുക മുതലായ അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമേ നിലവിലുള്ള റോബോട്ടിക് ഇലക്ട്രോണിക് ചർമ്മങ്ങൾക്ക് സാധിക്കുകയുള്ളൂ.
സ്പർശിക്കുന്നത് മനസ്സിലാക്കാനും, വേദനയും പരുക്കും തിരിച്ചറിയാനും സാധിക്കുന്ന പുതിയ ന്യൂറോമോർഫിക് റോബോട്ടിക് ഇ-സ്കിനാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്.മനുഷ്യ ചർമ്മം പോലെ നേരിയ സ്പർശങ്ങൾ പോലും മനുഷ്യനാഡീവ്യവസ്ഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ചർമ്മത്തിന് തിരിച്ചറിയാൻ സാധിക്കും. ചുരുക്കിപറഞ്ഞാൽ മനുഷ്യ ചർമ്മം പോലെ തന്നെയാണ് ഈ റോബോട്ടിക് ചർമ്മവും പ്രവർത്തിക്കുക. ഈ ചർമ്മത്തിന് കേടുപാടുകൾ സംഭവിച്ചാൽ റോബോട്ടിന് തന്നെ തിരിച്ചറിയാനും സാധിക്കും.
ചർമ്മത്തിന്റെ ഓരോ ചെറിയ മൊഡ്യൂളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് സൂചിപ്പിക്കാൻ ഒരു ലോ-ഫ്രീക്വൻസി സിഗ്നൽ അയച്ചു കൊണ്ടേ ഇരിക്കും. സിഗ്നൽ മുറിഞ്ഞാൽ ആ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാനും സാധിക്കും. മോഡുലാർ രീതിയിലാണ് ചർമം രൂപകൽപ്പന ചെയ്തിട്ടുള്ളത് എന്നതിനാൽ കേട് വന്ന ഭാഗം വേഗം മാറ്റി സ്ഥാപിക്കാനും സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us