New Update
/sathyam/media/media_files/2025/06/07/dlVx965iS2JUiqI8Ncub.jpg)
ഡൽഹി: ഇനി ആമസോണിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ എത്തിക്കുക റോബോട്ടോകൾ. ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സൽ എത്തിക്കുന്നതിനുള്ള പരീക്ഷണത്തിലാണ് കമ്പനി ഇപ്പോൾ. ആമസോണിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കുകയാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ.
Advertisment
ഇടവഴികൾ, പടികള്‍, വാതിലുകൾ തുടങ്ങിയവ എല്ലാം അടങ്ങിയ രീതിയിൽ രൂപകല്പന ചെയ്ത ‘ഹ്യൂമനോയിഡ് പാര്‍ക്ക്’ എന്ന് വിളിക്കുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയയിലാണ് പരീക്ഷണം നടക്കുന്നത്. ഡെലിവറി ചെയ്യേണ്ട വ്യത്യസ്ത സാഹചര്യങ്ങളെ റോബോട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്.