ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; പുതിയ എ ഐ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

author-image
ടെക് ഡസ്ക്
New Update
OIP

ഇൻസ്റ്റാഗ്രാമിൽ റീൽസ്  കാണാനും അത് സുഹൃത്തുകൾക്ക് അയച്ചുകൊടുക്കാനും നാം സമയം ചെലവഴിക്കാറുണ്ട്. എന്നാൽ ഈ റീൽസുകളെ ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുന്നതിനായുള്ള പുതിയ എ ഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.

Advertisment

ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും സുതാര്യതയും നൽകുന്ന ഇൻസ്റ്റാഗ്രാം ‘യുവർ ആൽഗോരിതം’ എന്ന പുതിയ എ.ഐ ഫീച്ചറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഡിസംബർ 11-നാണ് ഈ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ അമേരിക്കയിലാണ് ഈ ഫീച്ചർ പ്രവർത്തനക്ഷമമായിട്ടുള്ളത്.

 ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ മാറുന്നതിനനുസരിച്ച് കാണുന്ന ഉള്ളടക്കങ്ങളെ നമുക്ക് പുതിയ ഫീച്ചർ വഴി മാറ്റിയെടുക്കാം. ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാനും അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഇതിനായി എ.ഐ. സാങ്കേതികവിദ്യ ഇൻസ്റ്റാഗ്രാമിനെ സഹായിക്കും.

ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷന്റെ വലത് ഭാഗത്ത് മുകളിലായിട്ടാണ് ‘യുവർ ആൽഗോരിതം’ എന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടുക. ഇതിൽ തൊടുമ്പോൾ ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി എ.ഐ. ജനറേറ്റ് ചെയ്ത താൽപര്യങ്ങളുടെ ഒരു സംഗ്രഹം ലഭ്യമാകും. ഇതിൽ നമുക്ക് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി നമ്മുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇൻസ്റ്റാഗ്രാം ഫീഡിനെ മാറ്റിയെടുക്കാം.

Advertisment