Advertisment

ഇനി സ്റ്റാറ്റസ് അപ്ഡേറ്റ്സിലും ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update
whats app33.jpg

സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്ന  പുതിയ ഫീച്ചറുമായിവാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ കോണ്‍ടാക്ട്സുകള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാന്‍ പോകുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുന്നതോടെ എളുപ്പം ശ്രദ്ധിക്കപ്പെടും. ഇത് സ്റ്റാറ്റസ് അപ്ഡേറ്റ്സിന് കൂടുതല്‍ റീച്ച് നേടി കൊടുക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 

ടാഗ് ഫീച്ചറിലൂടെ ആശയവിനിമയം മെച്ചപ്പെടാനും സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ നിലവില്‍ തന്നെ നിരവധി ടൂളുകള്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മെന്‍ഷന്‍ ചെയ്യുന്നതോടെ, ടാഗ് ചെയ്പ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും സ്റ്റാറ്റസ് അപ്ഡേറ്റ്സ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്‍സ്റ്റഗ്രാമിന് സമാനമായി ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം.

Advertisment