ഇനി വാട്ട്‌സ്ആപ്പിലും ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം, എബൗട്ട് എന്ന് പേരിട്ട ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇൻസ്റ്റാഗ്രാം നോട്ട്‌സിന് സമാനം

author-image
ടെക് ഡസ്ക്
New Update
whatsapp

 ഇനി  വാട്ട്സാപ്പിൽ ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ കുറഞ്ഞ വാക്കുകളിലുള്ള ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം. വാട്ട്‌സ്ആപ്പ് എബൗട്ട് എന്ന് പേരിട്ട ഈ പരിഷ്കരിച്ച സ്റ്റാറ്റസ് ശൈലിയിലുള്ള അപ്‌ഡേറ്റ് ഇൻസ്റ്റാഗ്രാം നോട്ട്‌സിന് സമാനമാണ്.

Advertisment

ഉപയോക്താക്കൾക്ക് അവരുടെ വൺ-ടു-വൺ ചാറ്റുകൾക്ക് മുകളിലായി ഇത് കാണാൻ സാധിക്കും. ഈ അപ്ഡേറ്റ് വഴി ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഹ്രസ്വമായ ടെക്സ്റ്റ് അധിഷ്ഠിത കുറിപ്പുകൾ പ്രൊഫൈൽ പേജുകളിലാണ് ദൃശ്യമാവുക. സംഭാഷണങ്ങൾ തുടങ്ങുന്നതിനോ അല്ലെങ്കിൽ അതിനായി ഒരു സന്ദർഭം നൽകുന്നതിനോ വേണ്ടിയാണ് ഈ ആശയം അവതരിപ്പിച്ചിട്ടുള്ളത്.

ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ പുതിയ എബൗട്ട് സ്റ്റാറ്റസും 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും, ഇത് വേഗത്തിൽ അപ്രത്യക്ഷമാകാനോ അല്ലെങ്കിൽ 24 മണിക്കൂറിൽ കൂടുതൽ ദൃശ്യമാക്കണമെങ്കിലോ ഉപയോക്താക്കൾക്ക് ടൈമർ ക്രമീകരിക്കാൻ കഴിയും. പുതിയ ഫീച്ചർ ഈ ആഴ്ച മുതൽ ലോകമെമ്പാടുമുള്ള വാട്ട്സ്ആപ്പ് യൂസേഴ്സിന് ഉപയോഗിക്കാൻ സാധിക്കും.

Advertisment