ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

author-image
ടെക് ഡസ്ക്
New Update
google drive

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ . വാഹനമോടിക്കുന്നതിനിടെ ശ്രദ്ധതെറ്റാതെ ഗൂഗിള്‍ മാപ്പുമായി സംസാരിക്കാനും യാത്രചെയ്യുന്ന വഴിയിലെ മറ്റ് വിവരങ്ങള്‍ ചോദിച്ചറിയാനും പുതിയ ഫീച്ചറിലൂടെ കഴിയും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയും.

Advertisment

നമുക്ക് അറിയേണ്ട കാര്യങ്ങൾ ഗൂഗിൾ മാപ്പിന്റെ പുതിയ ഫീച്ചര്‍ പറഞ്ഞ് തരും. അതും ശബ്ദത്തില്‍ ചോദിച്ചറിയാന്‍ ഡ്രൈവര്‍ക്ക് കഴിയുന്ന വിധത്തിലാണ് പുതിയ അപ്ഡേറ്റ്. ഇന്ത്യയിലെ ഗൂഗിള്‍ മാപ്പിലെ ഏറ്റവും വലിയ എ ഐ സംയോജനമായിരിക്കുമിതെന്ന് ഗൂഗിള്‍ പറയുന്നുണ്ട്.

കൈകൾ ഉപയോഗിക്കാതെ തന്നെ ശബ്ദ നിർദേശങ്ങൾ വഴി ഗൂഗിളിന്റെ പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഇതിനായി വാഹനം ഓടിക്കുമ്പോൾ ഗൂഗിള്‍ മാപ്പിനോട് സംസാരിച്ചാല്‍ മാത്രം മതിയാകും. ജെമിനൈ എഐയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വാഭാവിക മായ സംസാരശൈലി ഗൂഗിള്‍ മാപ്പിന് മനസിലാവും. 

Advertisment