ഒപ്പോ എഫ് 31 5ജി സീരിസ് പുറത്തിറങ്ങി

New Update
1002393628
കൊച്ചി: ഒപ്പോ ഇന്ത്യയുടെ ജനപ്രിയ എഫ് ലൈനപ്പിലെ പുതിയ മോഡല്‍ എഫ് 31 5ജി സീരിസ് പുറത്തിറങ്ങി. ഡ്യൂറബിലിറ്റി, റിലയബിള്‍ പെര്‍ഫോമന്‍സ് എന്നിവയ്ക്കുള്ള ഇന്ത്യയുടെ ആവശ്യം നിറവേറ്റുന്നതിനാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 
Advertisment
പുതിയ സീരിസില്‍ എഫ് 31 പ്രൊ പ്ലസ്, എഫ് 31 പ്രൊ, എഫ് 31 എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച നിര്‍മാണ രീതി, നീണ്ടുനില്‍ക്കുന്ന ബാറ്ററി, താപനിയന്ത്രണം തുടങ്ങിയവ പുതിയ മോഡലുകളുടെ പ്രത്യേകതകളാണ്. ഇന്ത്യയിലെ 35,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയാണ് എഫ് 31 5ജി സീരിസ്.
എഫ് 31 5ജി സീരിസ് ഫോണുകളില്‍ 360 ഡിഗ്രി ആര്‍മര്‍ ബോഡിയും മള്‍ട്ടിലയര്‍ എയര്‍ബാഗ് ഘടനയും ഫോണ്‍ താഴെ വീണാല്‍ അകത്തെ ഭാഗങ്ങള്‍ക്ക് സംഭവിക്കാവുന്ന ആഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കും. മാത്രമല്ല എയറോസ്‌പേസ് ഗ്രേഡ് എഎം 04 അലുമിനിയം അലോയ് ഫ്രെയിം മുന്‍ സീരിസിനെ അപേക്ഷിച്ച് 10 ശതമാനം കൂടുതല്‍ ശക്തവുമാണ്. എജിസി ഡി ടി സ്റ്റാര്‍ ഡി പ്ലസ് ഗ്ലാസ് ശക്തിപ്പെടുത്തിയ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍, ട്രിപ്പിള്‍ സര#്ട്ടിഫൈഡ് ഐപി66, ഐപി68, ഐപി69 എന്നിവ പൊടി, വെള്ളത്തില്‍ മുങ്ങല്‍, 80 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള വാട്ടര്‍ജെറ്റുകള്‍ എന്നിവയെ പോലും പ്രതിരോധിക്കും. 
4എന്‍എം പ്രൊസസില്‍ നിര്‍മിച്ച ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ആണ് എഫ് 31 പ്രൊ പ്ലസിന് കരുത്ത് പകരുന്നത്. മൂന്നു മോഡലുകളിലും കളര്‍ഒഎസ്15 പ്രവര്‍ത്തിപ്പിക്കുന്നു. ഇതില്‍ ഓപ്പോയുടെ ഡ്യുവല്‍ എന്‍ജിന്‍ സ്മൂത്ത്‌നെസ് സിസ്റ്റം ഉള്‍പ്പെടുന്നു. 
ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളില്‍ കണക്ടിവിറ്റിക്കായി എഫ് 29ല്‍ നിന്നുള്ള ഹണ്ടര്‍ ആന്റിന 2.0 അവതരിപ്പിക്കുന്നു. 50 എം പി ഒഐഎസ് മെയിന്‍ ക്യാമറ, 2 എം പി മോണോക്രോം ക്യാമറ, 32 എം പി സെല്‍ഫി ഷൂട്ടര്‍ എന്നിവ 4കെ വീഡിയോയും അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫിയും പിന്തുണക്കുന്നു. വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് എഐ ഇറേസര്‍ 2.0, മൂവിംഗ് ഷോട്ടുകള്‍ക്ക് എഐ അണ്‍ബ്ലര്‍, ഗ്ലെയര്‍ ഇല്ലാതാക്കാന്‍ എഐ റിഫ്‌ളക്ഷന്‍ റിമൂവര്‍, ഷാര്‍പ്പ് സൂമിന് എഐ ക്ലാരിറ്റി എന്‍ഹാന്‍സര്‍ എന്നിവ നിര്‍മിത ബുദ്ധി ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു.
Advertisment