ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിന് ഇപ്പോൾ അവസരം

ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകൾ, വിലാസം തുടങ്ങിയവ തിരുത്താനുള്ളവർക്കും സേവനം സൗജന്യമായി ഉപയോഗിക്കാം. സെപ്റ്റംബർ 30 വരെയാണ് ഫീ ഒഴിവാക്കി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാവുന്നത്

author-image
ടെക് ഡസ്ക്
New Update
ogtswcb

പാൻ കാർഡ് മുതൽ റേഷൻ കാർഡ് വരെയുള്ളവയുമായി ലിങ്ക് ചെയ്തിട്ടുള്ള തിരിച്ചറിയൽ രേഖ എന്നതിനാൽ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ തെറ്റുകുറ്റങ്ങളില്ലാതെ കൃത്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിന് സാധാരണയായി ഫീ ഈടാക്കാറുണ്ട്. എന്നാൽ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.ആധാർ കാർഡ് എടുത്ത് പത്ത് വർഷം കഴിഞ്ഞവർ വിവരങ്ങൾ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരുന്നു.

Advertisment

ഇങ്ങനെയല്ലാതെ ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകൾ, വിലാസം തുടങ്ങിയവ തിരുത്താനുള്ളവർക്കും സേവനം സൗജന്യമായി ഉപയോഗിക്കാം. സെപ്റ്റംബർ 30 വരെയാണ് ഫീ ഒഴിവാക്കി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാവുന്നത്. അതിന് ശേഷം 50 രൂപ ഫീസിനത്തിൽ നൽകേണ്ടി വരും. സേവനം ഉപയോഗിക്കാനായി യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ⇒https://myaadhaar.uidai.gov.in/

  • വിവരങ്ങൾ നൽകി നിങ്ങളുടെ ആധാർ അക്കൗണ്ടിലേയ്ക്ക് ലോഗിൻ ചെയ്ത് ശേഷം പേര്, വിലാസം അടക്കമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അടുത്തതായി ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് തിരുത്തേണ്ടവ തിരഞ്ഞെടുക്കാം.സ്കാൻ ചെയ്ത് പകർപ്പ് അപ്‌ലോഡ് ചെയ്ത് അടുത്തതായി ആവശ്യമായ വിവരങ്ങൾ നൽകാവുന്നതാണ്.
  • പിന്നാലെ ലഭിക്കുന്ന എസ്ആർഎൻ നമ്പർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്.

ഓൺലൈൻ സംവിധാനം മുഖാന്തരം സ്വന്തമായി ആധാർ വിവരങ്ങൾ പുതുക്കുന്നവർക്കായിരിക്കും സെപ്റ്റംബർ 30വരെ സേവനം സൗജന്യമായി ലഭിക്കുക. ഈ സമയപരിധിയ്ക്കിടയിൽ തന്നെ അക്ഷയ അടക്കമുള്ള സേവന കേന്ദ്രങ്ങളെ സമീപിക്കുന്നവർ ഫീസ് നൽകേണ്ടി വരും.

aadhar update without fees
Advertisment