ഫോൺപേയുടെ ഇൻഡസ് ആപ്പ്സ്റ്റോർ ഇപ്പോൾ 10 കോടി ഉപകരണങ്ങളിൽ ലഭ്യമാണ്

New Update
PhonePe
കൊച്ചി:  ഇന്ത്യയിലെ ആൻഡ്രോയിഡ് ആപ്പ് മാർക്കറ്റ്പ്ലെയ്‌സായ ഇൻഡസ് ആപ്പ്സ്റ്റോർ, 10 കോടി ഉപകരണങ്ങളിൽ ലഭ്യമായി ഇന്ന് പ്രഖ്യാപിച്ചു. ആപ്പ് സ്റ്റോറിൻ്റെ പ്രാദേശിക ഭാഷാ ഫീച്ചറാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്.
ഇംഗ്ലീഷിന് പുറമെ 12 ഇന്ത്യൻ ഭാഷകളിലും ആപ്പുകൾ കണ്ടെത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഉപയോക്താക്കളിൽ 40 ശതമാനം പേരും പ്രാദേശിക ഭാഷയിലാണ് ആപ്പ് സ്റ്റോർ ഉപയോഗിക്കുന്നത്, അതിൽ ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി എന്നിവയാണ് ഏറ്റവും പ്രചാരമുള്ള ഭാഷകൾ
Advertisment