കേരള പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ കോർത്തിണക്കി പോൾ ആപ്പ്

പോലീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക്ക് ഈ ആപ്പ് വഴി അടക്കാൻ സാധിക്കും. എഫ്ഐആർ റിപ്പോർട്ട് ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോൾ ആപ്പ് വഴി അറിയാം

author-image
ടെക് ഡസ്ക്
New Update
o8trsirydfglxfxhgvjhbjhvij

പോലീസിന്റെ വിവിധ സേവനങ്ങൾ ഒരുമിപ്പിച്ചു പുറത്തിറക്കിയ പോൾ ആപ്പ് (POL-App) ലോഞ്ച് ചെയ്തു. കേരള പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് ലഭിക്കും. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ, പോലീസ് മേധാവികളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ആപ്പിൽ നിന്ന് അറിയാം.

Advertisment

പോലീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക് ഈ ആപ്പ് വഴി അടക്കാൻ സാധിക്കും. എഫ്ഐആർ റിപ്പോർട്ട് ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോൾ ആപ്പ് വഴി അറിയാം. മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രെജിസ്‌ട്രേഷൻ ആപ്പ് വഴി ചെയ്യാം.

വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ ആകാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയാക്കാനും ആപ്പ് ഉപയോഗിക്കാം. സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ ആപ്പിൽ ലഭിക്കും. കുറ്റക്രത്യങ്ങളുടെ വിവരങ്ങളും, ചിത്രങ്ങളും പോലീസിന് നേരിട്ടയാക്കാനും പോൾ ആപ്പിൽ സൗകര്യമുണ്ട്.

പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ അഭ്യർത്ഥിച്ച് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഒരു പോസ്റ്റുണ്ടായിരുന്നു. ഇതിൽ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ‘പൊല്ലാപ്പ്’ എന്ന പേരില്‍നിന്നാണ് പോലീസ് ‘POL APP’ എന്നത് തിരഞ്ഞെടുത്തത്. ഈ പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് കേരള പോലീസ് വക, എഡിജിപി മനോജ് എബ്രഹാമിൽ നിന്ന് പുരസ്കാരവും ക്യാഷ് അവാർഡും ലഭിച്ചു. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൾ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക https://play.google.com/store/apps/details?id=com.keralapolice

kerala police POL-App
Advertisment