/sathyam/media/media_files/kxOCl2nIpx8JkrqPx8n4.jpg)
റിയൽമി 11 5ജിയുടെ വിൽപ്പന കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്. മികച്ച ഓഫറുകളും ഈ ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് ലഭിക്കും. റിയൽമിബ്സൈറ്റ് എന്നിവയിലൂടെയാണ് ഈ ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക്ക് 1,500 രൂപ കിഴിവാണ് ലഭിക്കുന്നത്. ബ്ലാക്ക്, ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.
റിയൽമി 11 5ജി, റിയൽമി 11എക്സ് 5ജി എന്നീ സ്മാർട്ട്ഫോണുകൾ റിയൽമി 11 പ്രോ സീരീസിന്റെ ടോൺ-ഡൗൺ വേരിയന്റുകളാണ്. റിയൽമി 11ൽ 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6100+ 5ജി ചിപ്പ്സെറ്റാണ്. ഇതേ ചിപ്പ്സെറ്റും ഡിസ്പ്ലെയും തന്നെയാണ് റിയൽമി 11എക്സ് 5ജി സ്മാർട്ട്ഫോണിലുമുള്ളത്.
റിയൽമി 11 5ജി സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 67W ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 5,000mAh ബാറ്ററിയുമായി വരുന്ന റിയൽമി 11എക്സ് 5ജി ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമേയുള്ളു. ഫാസ്റ്റ് ചാർജിങ് തന്നെയാണ് രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. 5ജി കണക്റ്റിവിറ്റിയുമായിട്ടാണ് ഫോണുകൾ വരുന്നത്.
റിയൽമി 11 5ജി ഫോണിന്റെ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിൽ 108 എംപി പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കന്ററി ക്യാമറ എന്നിവയുണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ക്യാമറയുമാണ് റിയൽമി 11എക്സ് 5ജി ഫോണിലുള്ളത്. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.