അര്‍ബുദം തിരിച്ചറിയുന്നതിന് ഇനി മുതൽ റോബോട്ടുകളും

ശ്വാസകോശ അർബുദം പെരുകുന്ന കാലഘട്ടത്തിൽ ഇത്തരം അർബുദം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ടെന്റക്കിൾ റോബോട്ട് ഉപയോഗപ്രദമാകുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. അതിനാൽ തന്നെ ടെന്റക്കിൾ റോബോട്ടിന്‍റെ ആവശ്യകത ഈ കാലത്തുണ്ട്‌

author-image
ടെക് ഡസ്ക്
New Update
ewtyuhjpoklp[jhiufgxd

അര്‍ബുദം(cancer) തിരിച്ചറിയുന്നതിന് ഡോക്‌ടർമാരെ സഹായിക്കാൻ ഇനി മുതൽ റോബോട്ടുകളും. ബ്രിട്ടീഷ് ശാസ്‌ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ ഉപകരണം ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളിലേക്കും ആഴ്‌ന്നിറങ്ങി കാൻസറിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. കൂടാതെ സങ്കീർണ്ണമായ ഓപ്പറേഷനുകളിൽ ഡോക്‌ടർമാരെ സഹായിക്കാനുള്ള സംവിധാനവും ഇത്തരം റോബോട്ടുകളിലുണ്ട്.

Advertisment

ടെന്റെക്കിൾ റോബോട്ട് എന്നാണ് ഈ റോബോട്ടിനെ വിളിക്കുന്നത്‌. വ്യത്താക്യതിയിലുള്ള ഈ ഉപകരണത്തിനു വെറും രണ്ട് മില്ലീമീറ്ററാണ് നീളം. സിലിക്കൺ കൊണ്ടു നിർമ്മിതമായ ഇവ വളരെ മ്യദുലവും ആണ്‌. റിമോട്ട് മാഗ്നറ്റിക് ആക്ച്വേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇവയുടെ പ്രവർത്തനം, രോഗിയുടെ ശരീരത്തിനു മുകളിലൂടെയാണ് പ്രവർത്തിക്കുന്നത്‌.

ശരീരത്തിന്‍റെ ഏതു ഭാഗത്താണോ ഉപകരണം ഉപയോഗിക്കേണ്ടത്‌, അതിന്‍റെ ആക്യതിയ്‌ക്കു അനുസരിച്ചു കാന്തങ്ങളുടെ സഹായത്തോടെ ഉപകരണത്തിന്‍റെ ആക്യതി മാറ്റാവുന്നതാണ്. ആരോഗ്യ രംഗത്തു ഇത്‌ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. ശ്വാസകോശ അർബുദം പെരുകുന്ന കാലഘട്ടത്തിൽ ഇത്തരം അർബുദം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ടെന്റക്കിൾ റോബോട്ട് ഉപയോഗപ്രദമാകുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. അതിനാൽ തന്നെ ടെന്റക്കിൾ റോബോട്ടിന്‍റെ ആവശ്യകത ഈ കാലത്തുണ്ട്‌.

എന്നിരുന്നാലും ശ്വാസകോശ അർബുദത്തിന്‍റെ പ്രാരംഭഘട്ടത്തിൽ മാത്രമേ ടെന്റക്കിൾ റോബോട്ടിനെ ഉപയോഗിക്കാൻ കഴിയു. അല്ലാത്ത പക്ഷം ഇതു ശരീരത്തിന്‍റെ കോശങ്ങളെ നശിപ്പിക്കാൻ കാരണമായേക്കാം. ടെന്റക്കിൾ റോബോട്ട് ബയോപ്‌സി സമയത്തു ഏറെ ഫലപ്രദമാണെന്നും, ഇതിനു ശരീരത്തിന്‍റെ ഉള്ളിലേക്ക് കടക്കാനും മുറിവേൽപ്പിക്കാതേയിരിപ്പിക്കാനും കഴിവുണ്ട്‌.

ചികിത്സ സമയത്തു രോഗിയ്‌ക്കു വേദനയില്ലാതെയിരിക്കാനും രോഗാണു ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും ഇവയ്‌ക്കു സാധിക്കുന്നു. രോഗിയുടെ ആവശ്യാനുസരണം ഇവ ഉപയോഗിക്കാം എന്നതാണു ഇതിന്‍റെ പ്രത്യേകതയെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. ശാസ്‌ത്രജ്ഞർ മൃതദേഹങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ശരീരത്തിനുള്ളിലേക്കു 37ശതമാനത്തോളം തുളച്ചു കയറാൻ സാധിക്കുമെന്ന് കണ്ടെത്തി.

ട്യൂമറുകൾ നശിപ്പിക്കുന്നതിനും ക്യാമറ ഘടിപ്പിച്ചതുമായ റോബോട്ടുകൾക്കു വേണ്ടിയാണു നിലവിൽ ശാസ്‌ത്രജ്ഞർ ഗവേഷണം ചെയ്യുന്നത്‌. കാന്തങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ അൽപം പ്രയാസകരമാണെങ്കിലും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു ഈ പരിമിതികളെ മറികടന്നു. ശാസ്‌ത്രജ്ഞർ തലച്ചോറിലും മുത്രനാളിയിലും നാസാരന്ധ്രങ്ങളിലൂടെയും കടത്തി വിട്ടു, ഇവയിൽ ഉള്ള മുഴകൾ നീക്കാനുള്ള പരീക്ഷണങ്ങൾ വിജയകരമായിരുന്നു.

Cancer robot
Advertisment