പുതുപുത്തൻ 5ജി ഫോ​​ൺ വരെ ഡിസ്കൗണ്ടിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ടിൽ അ‌വസരം

ആപ്പിളിന്റെ ഐഫോണിനോട് നേരിട്ട് ഏറ്റുമുട്ടാൻ പോന്ന ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ സാംസങ് ഫോണുകൾ മറ്റ് ഫോണുകളെ അ‌പേക്ഷിച്ച് ഏറെ മുന്നിലാണ്. ക്യാമറ മികവിലും പെർഫോമൻസ് മികവിലും സാംസങ് ഫോണുകൾ അ‌ത്രയേറെ നിലവാരം ​കൈവരിച്ചിരിക്കുന്നു

author-image
ടെക് ഡസ്ക്
New Update
strfgyuhikhjiok;ok;okolk

മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയ 5ജി ഫോൺ മുതൽ, ലോഞ്ച് ചെയ്തിട്ട് ദിവസങ്ങൾ മാത്രം പിന്നിട്ട പുതുപുത്തൻ 5ജി ഫോ​​ൺ വരെ ഡിസ്കൗണ്ടിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ട് അ‌വസരമൊരുക്കി. ഇപ്പോൾ സാംസങ്ങിന്റെ മറ്റൊരു 5ജി ഫോൺ കൂടി ഡിസ്കൗണ്ടിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അ‌വസരം ഒരുക്കിയിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഗാലക്സി എഫ്54 5ജി ആണ് ആ സാംസങ് ഫോൺ മോഡൽ. ഈ ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്ന ഓഫർ അ‌റിയും മുമ്പ് ഈ ഫോൺ വാങ്ങാൻ യോഗ്യമാണോ എന്ന് പരിചയപ്പെടാം.

Advertisment

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ നേതൃസ്ഥാനത്തിന് ഒരു അ‌വകാശിയുണ്ടെങ്കിൽ നിലവിൽ അ‌ത് സാംസങ് ആണെന്ന് പറയാം. ആപ്പിളിന്റെ ഐഫോണിനോട് നേരിട്ട് ഏറ്റുമുട്ടാൻ പോന്ന ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ സാംസങ് ഫോണുകൾ മറ്റ് ഫോണുകളെ അ‌പേക്ഷിച്ച് ഏറെ മുന്നിലാണ്. ക്യാമറ മികവിലും പെർഫോമൻസ് മികവിലും സാംസങ് ഫോണുകൾ അ‌ത്രയേറെ നിലവാരം ​കൈവരിച്ചിരിക്കുന്നു.

സാംസങ്ങിന്റെ സൽപ്പേര് നിലനിർത്തും വിധത്തിൽ മികച്ച പ്രോസസറും ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി എത്തുന്ന സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്54 5ജി. 30000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ഇന്ത്യൻ ആരാധകരെ ​കൈയിലെടുക്കാനുള്ള ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തിയത്. വലിയ ബാറ്ററി, ഡിസ്‌പ്ലേ, മിഡ് റേഞ്ച് എക്‌സിനോസ് ചിപ്പ് തുടങ്ങി മികച്ച ഫീച്ചറുകൾ എഫ്54ൽ സാംസങ് നൽകിയിട്ടുണ്ട്.

6.7 ഇഞ്ച് ഫുൾ HD+ അ‌മോലെഡ് ഡിസ്പ്ലേയാണ് എഫ്54 ൽ ഉള്ളത്, 120Hz റിഫ്രഷ് റേറ്റ് പിന്തുണയുമുണ്ട്. സ്‌ക്രീൻ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കോട്ടിംഗ് നൽകിയിരിക്കുന്നു. സാംസങ്ങിന്റെ തന്നെ എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് എഫ്54 5ജിയുടെ കരുത്ത്. ഇതോടൊപ്പം പ്രീമിയം സ്മാർട്ട്ഫോണുകളെ അ‌നുസ്മരിപ്പിക്കുന്ന ഡി​സൈനും സാംസങ് ഇതിൽ നൽകിയിരിക്കുന്നു.

ആസ്‌ട്രോ ലാപ്‌സ്, നൈറ്റ്ഗ്രാഫി തുടങ്ങിയ മികച്ച ക്യാമറ ഫീച്ചറുകളുടെ പിന്തുണയോടെ 108 എംപി മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് പ്രധാന ക്യാമറയ്ക്കൊപ്പം എത്തുന്നത്. മുൻവശത്ത്, വൃത്താകൃതിയിലുള്ള കട്ട്-ഔട്ടിൽ 32-മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു.

flipkart samsung-galaxy-f54
Advertisment