സാംസങിന്റെ ഏറ്റവും പുതിയ ഗാലക്സി ഫ്ലിപ് രണ്ട് വേരിയന്റുകളിൽ

കവർ ഡിസ്പ്ലേ 3.4 ഇഞ്ച് സൂപ്പർ അമോലെഡ് ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിൾ ആയി അവതരിപ്പിച്ചിരിക്കുന്ന കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്

author-image
ടെക് ഡസ്ക്
New Update
tuydttyty8yiohyigyugu

സാംസങിന്റെ ഏറ്റവും പുതിയ ഫോൾബിൾ ഫോണുകളായ സെഡ് ഫോ​ൾഡ് 5, ഗാലക്സി ഫ്ലിപ് 5 എന്നിവയുടെ പ്രിബുക്കിങ് ഒരു ലക്ഷം പിന്നി‌ട്ടെന്നു കമ്പനിയുടെ അവകാശവാദം. ഗാലക്സി ഫ്ലിപ് (Samsung Galaxy Z Flip 5) രണ്ട് വേരിയന്റുകളിൽ വരുന്നു. 8GB+256GB, 12GB+256GB എന്നിവയ്ക്ക് യഥാക്രമം 99,999 രൂപയും 1,54,999 രൂപയുമാണ് വില.  Samsung Galaxy Z Flip 5 മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. 

Advertisment

സാംസങ് സെഡ് ഫോ​ൾഡ് 5 (Samsung Galaxy Z Fold 5 ) മൂന്ന് വേരിയന്റുകളിൽ വരുന്നു. 12GB+245GB, 12GB+512GB, 12GB+1TB എന്നിവയ്ക്കു വില യഥാക്രമം 1,54,999 രൂപ, 1,64,999 രൂപ, 1,84,999 രൂപ എന്നിങ്ങനെയാണ്. സെഡ് ഫോ​ൾഡ് 5 മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 23,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും പുതിയ ഉപകരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് Samsung.comലും മുൻകൂട്ടി ബുക്ക് ചെയ്യാം.

ഏറ്റവും പ്രധാന മാറ്റം കവർ ഡിസ്പ്ലേയിലാണ്. ചെറിയ 1.9 ഇഞ്ച് എന്നതിൽനിന്നു 3.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ(704x748) ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിൾ ആയി അവതരിപ്പിച്ചിരിക്കുന്ന കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സന്ദേശങ്ങൾക്കു(ഫുൾ കീബോർഡ്) മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്.

ആൻഡ്രോയിഡ് ആപ്പുകളും പ്രവർത്തിപ്പിക്കാനാകും(യുട്യൂബ് വിഡിയോകളും കാണാം). അകത്തെ ഡിസ്പ്ലേ പഴയ പോലെ 6.7 ഇഞ്ച് തന്നെയാണ്. ഫ്ലാറ്റ് ഡിസൈൻ പിന്തുടരുന്ന ഫോണിൽ സ്നാപ് ഡ്രാഗൺ എട്ട് രണ്ടാം തലമുറ പ്രൊസസറാണുള്ളത്. ആർമർ അലൂമിനിയം ഫ്രെയിമിലാണ് ബോഡിയുടെ കരുത്ത്. ഫ്ലെക്സ് ഹിഞ്ച് സംവിധാനം ചെറിയ ഗ്യാപ് ഒഴിവാക്കിയിരിക്കുന്നു. 3700 എംഎഎച്ച് ബാറ്ററിയാണുള്ളത്(25w ഫാസ്റ്റ് ചാർജിങ്). ബേസ് സ്റ്റോറേജ് 256ജിബി ആക്കിയെന്നതും ശ്രദ്ധേയമായ മാറ്റമാണ്.

7.6 ഇഞ്ച് ഡിസ്പ്ലേയുള്ള സെഡ് ഫോൾഡ് 5 കൂടുതൽ കനംകുറഞ്ഞിരിക്കുന്നു(13.4എംഎം). 6.1 ഇ‍ഞ്ചാണ് കവർ ഡിസ്പ്ലേ. മാത്രമല്ല പുതിയ സ്നാപ്ഡ്രാഗൺ പ്രൊസസറാണ് കരുത്തു പകരുന്നത്.  1750 നിറ്റ്സ് ആണ് ബ്രൈറ്റ്​നെസ്. ഗാലക്സി Z ഫോൾഡ് 5 ൽ പുറകിലത്തെ ക്യാമറ 50 എംപി ആണ്. ഇതു കൂടാതെ 10 എംപിയുടെ ടെലിഫോട്ടോ ലെൻസും 12 എംപി യുെട അൾട്രാ വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിന്റെയും ടാബിന്റെയും ഉപയോഗം ഒരുപോലെ സാധിക്കുന്ന ഡിവൈസാണിത്. പ്രീമിയം സെഗ്മെന്റിലുള്ള ഉപഭോക്താക്കളെയാണ് സാംസങ് ഉന്നം വയ്ക്കുന്നത്.



samsung-galaxy-flip
Advertisment