മികച്ച വേഗതയും ഈടുറ്റ ബാറ്ററിയും; എഐ പവേഡ് ഗാലക്സി ബുക്ക്5 സീരീസ് പി.സികള്‍ പുറത്തിറക്കി സാംസങ്ങ്

author-image
ടെക് ഡസ്ക്
New Update
samsung pc5

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ഏറ്റവും പുതിയ എഐ പവര്‍ഡ് പിസി ലൈനപ്പായ ഗാലക്സി ബുക്ക്5 പ്രോ, ഗാലക്സി ബുക്ക്5 പ്രോ 360, ഗാലക്സി ബുക്ക്5 360 എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു. പുതിയ ശ്രേണിയിലുള്ള എഐ പിസികള്‍ ഗാലക്സി എഐയുടെ ശക്തിയും മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്+ പിസി അനുഭവവും സംയോജിപ്പിച്ച് ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, ബുദ്ധിപരമായി ജോലിയില്‍ സുഗമത എന്നിവ ഉറപ്പാക്കുന്നു.

Advertisment

എഐയുടെ ശക്തി

ഗാലക്സി ബുക്ക്5 സീരീസ് ആദ്യമായാണ് എഐ സഹിതം വരുന്നത്. പുതിയ ശ്രേണിയില്‍ എഐ കമ്പ്യൂട്ടിംഗിനായി ഒരു ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റ് (എന്‍പിയു) ഉള്‍പ്പെടുന്നു, കൂടാതെ എഐ സെലക്ട്, ഫോട്ടോ റീമാസ്റ്റര്‍ പോലുള്ള ഗാലക്സി എഐ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളിലെ സര്‍ക്കിള്‍ ടു സെര്‍ച്ച് വിത്ത് ഗൂഗിളിന് സമാനമായ ഒരു സവിശേഷതയായ എഐ സെലക്ട്, ഒറ്റ ക്ലിക്കിലൂടെ തല്‍ക്ഷണ തിരയലും വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കലും സാധ്യമാക്കുന്നു. എഐയുടെ മികവില്‍ വ്യക്തതയും കൃത്യതയും നല്‍കി ഫോട്ടോ റീമാസ്റ്റര്‍ ചിത്രങ്ങളെ മെച്ചപ്പെടുത്തുന്നു. 

അസാധാരണ പെര്‍ഫോമന്‍സ്

ഗാലക്‌സി ബുക്ക്5 സീരീസില്‍ ഇന്റല്‍ കോര്‍ അള്‍ട്രാ പ്രോസസറുകളാണ് (സീരീസ് 2) ഉള്‍പ്പെടുത്തിയിരിക്കുന്നത്, 47 ടിഒപിഎസ് (ടെറ ഓപ്പറേഷന്‍സ് പെര്‍ സെക്കന്‍ഡ്) വരെയുള്ള ശക്തമായ എന്‍പിയുകള്‍, മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനത്തിനായി ജിപിയുവില്‍ 17 ശതമാനം വര്‍ദ്ധനവ്, സിപിയു സിംഗിള്‍-കോര്‍ പ്രകടനത്തില്‍ 16 ശതമാനം വര്‍ദ്ധനവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റല്‍ എഐ ബൂസ്റ്റ് ഉള്‍ക്കൊള്ളുന്ന ഗാലക്സി ബുക്ക്5 സീരീസ് ഉയര്‍ന്ന തലത്തിലുള്ള പ്രകടനം, സുരക്ഷ, കാര്യക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്നു. ലൂണാര്‍ ലേക്കിന്റെ പുനര്‍രൂപകല്‍പ്പന ചെയ്ത സിപിയു - ജിപിയു സജ്ജീകരണം, നവീകരിച്ച എന്‍പിയു, അടുത്ത തലമുറ ബാറ്റില്‍മേജ് ജിപിയു എന്നിവ എഐ കമ്പ്യൂട്ട് പവറില്‍ 3 മടങ്ങ് വര്‍ദ്ധനവ് നല്‍കുന്നു, മുന്‍ തലമുറകളെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞ എസ്ഒസി പവര്‍ ഉപഭോഗത്തിന് കാരണമാകുന്നു, ഇത് മികച്ച വര്‍ക്ക്ഫ്ലോകള്‍, തടസ്സമില്ലാത്ത മള്‍ട്ടിടാസ്‌കിംഗ്, ദീര്‍ഘിപ്പിച്ച ബാറ്ററി ലൈഫ് എന്നിവ പ്രാപ്തമാക്കുന്നു.

മികച്ച ബാറ്ററി ലൈഫ്

ഗാലക്‌സി ബുക്ക്5 സീരീസ് ലൈനപ്പ് വളരെ മെച്ചപ്പെട്ട ബാറ്ററി ലൈഫ് നല്‍കുന്നു, സൂപ്പര്‍-ഫാസ്റ്റ് ചാര്‍ജിംഗിനൊപ്പം 25 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കുന്നു. ഗാലക്‌സി ബുക്ക്5 പ്രോയ്ക്ക് 30 മിനിറ്റിനുള്ളില്‍ 41 ശതമാനം ചാര്‍ജ് എത്താന്‍ കഴിയും.

മൈക്രോസോഫ്റ്റ് കോപൈലറ്റ്+

കൂടുതല്‍ ഉല്‍പ്പാദനക്ഷമതയ്ക്കായി ഗാലക്‌സി ബുക്ക്5 സീരീസിന് ഓണ്‍-ഡിവൈസ് മൈക്രോസോഫ്റ്റ് കോപൈലറ്റ്+ സഹായവും ഒരു സമര്‍പ്പിത കീയും ലഭിക്കുന്നു, ഇത് എഐ പവര്‍ഡ് അസിസ്റ്റന്‍സിനെ കൈയെത്തും ദൂരത്താക്കുന്നു. ദൈനംദിന ജോലികളെ സന്ദര്‍ഭോചിത ബുദ്ധി ഉപയോഗിച്ച് പരിവര്‍ത്തനം ചെയ്യുന്ന വിന്‍ഡോസ് 11, മൈക്രോസോഫ്റ്റിന്റെ മെച്ചപ്പെടുത്തിയ എഐ കോപൈലറ്റ്+ അനുഭവം എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന ഇത്, എഴുത്ത്, ഗവേഷണം, ഷെഡ്യൂളിംഗ്, അവതരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ജോലികള്‍ക്ക് ബുദ്ധിപരമായ സഹായവും വാഗ്ദാനം ചെയ്യുന്നു.

അതിരറ്റ വിനോദം

ജോലിയും വിനോദവും മെച്ചപ്പെടുത്തുന്നതിനായി നിര്‍മ്മിച്ച ഗാലക്‌സി ബുക്ക്5 സീരീസ് പ്രോ മോഡലുകളില്‍ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേകള്‍ ഉള്‍ക്കൊള്ളുന്നു, 3കെ റെസല്യൂഷന്‍, 120ഹെഡ്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, ഏത് ലൈറ്റിംഗ് സാഹചര്യത്തിലും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കായി വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്നു. 

കൂടാതെ, മള്‍ട്ടി-ഡിവൈസ് കണക്റ്റിവിറ്റിയില്‍ ഫോണ്‍ ലിങ്ക്, ക്വിക്ക് ഷെയര്‍, മള്‍ട്ടി-കണ്‍ട്രോള്‍, സെക്കന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയ സവിശേഷതകള്‍ സംയോജിപ്പിച്ചിരിക്കുന്നു, ഇത് ഉപയോക്താക്കളെ അവരുടെ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്ലെറ്റുകളിലും ഉടനീളം അനായാസമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. മാത്രമല്ല, സാംസങ്ങ് നോക്സ് സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നു. 

വില, ലഭ്യത, പ്രീബുക്ക് ഓഫറുകള്‍

ഇന്റല്‍ കോര്‍ അള്‍ട്രയുള്ള ഗാലക്‌സി ബുക്ക്5 പ്രോ ഇപ്പോള്‍ 114900 രൂപയില്‍ ആരംഭിക്കുന്നു, മുന്‍ തലമുറയെ അപേക്ഷിച്ച് ഇത് 15000 രൂപ കുറവാണ്. 

പ്രീ-ബുക്ക് ഓഫറുകളുടെ ഭാഗമായി, ഗാലക്‌സി ബുക്ക്5 പ്രോ, ഗാലക്‌സി ബുക്ക്5 360, ഗാലക്‌സി ബുക്ക്5 പ്രോ 360 എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് വെറും 2999 രൂപയ്ക്ക് (യഥാര്‍ത്ഥ വില 19999 രൂപ) ഗാലക്‌സി ബഡ്‌സ്3 പ്രോ ലഭിക്കും. 

ഇന്ന് മുതല്‍ Samsung.com, സാംസങ്ങ് ഇന്ത്യ സ്മാര്‍ട്ട് കഫേകള്‍, തെരഞ്ഞെടുത്ത സാംസങ്ങ് അംഗീകൃത റീട്ടെയില്‍ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഗാലക്സി ബുക്ക്5 360, ഗാലക്സി ബുക്ക്5 പ്രോ, ഗാലക്സി ബുക്ക്5 പ്രോ 360 എന്നിവ പ്രീബുക്ക് ചെയ്യാം. 2025 മാര്‍ച്ച് 20 മുതല്‍ ഇന്ത്യയില്‍ Samsung.com, സാംസങ്ങ് എക്സ്‌ക്യൂസീവ് സ്റ്റോറുകള്‍ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, പ്രധാന റീട്ടയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഗാലക്സി ബുക്ക്5 സീരീസ് ലൈനപ്പ് ലഭ്യമാകും.