ഇന്ത്യയില്‍ ബെസ്പോക്ക് എഐ 2025 ഉപകരണ നിര അവതരിപ്പിച്ച് സാംസങ്, പട്ടികയില്‍ ബെസ്പോക്ക് എഐ ലോണ്‍ഡ്രി കോംബോയും

author-image
ടെക് ഡസ്ക്
New Update
Samsung Technical Semina

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ബെസ്പോക്ക് എഐ 2025 അവതരിപ്പിച്ചു. എഐ യുഗത്തില്‍ ഉപഭോക്താക്കള്‍ക്കളുടെ ജീവിതം എളുപ്പമുള്ളതാക്കാന്‍ മുന്‍ഗണ നല്‍കിക്കൊണ്ടാണ് സാംസങ് ബെസ്പോക്ക് എഐ അവതരിപ്പിച്ചത്. സാംസങിന്റെ പുതിയ എഐ സ്‌ക്രീന്‍ സംവിധാനം തികച്ചും നവ്യമായ ഒരു അനുഭവമാകും ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഇന്ത്യയിലെ മാറുന്ന ഗൃഹോപകരണ ശ്രേണിക്ക് ഇണങ്ങുന്ന രീതിയില്‍ എഐ സ്‌ക്രീന്‍, ബിക്സ്ബി വോയിസ് അസിസ്റ്റന്റ് ഇവയുടെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയാണ് ടൂ വേ കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്നത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി സാംസങ് ക്നോസ് സെക്യൂരിറ്റി പ്രയോജനപ്പെടുത്തുമ്പോള്‍ ഊര്‍ജ സംരക്ഷണത്തിനുതകുന്ന വ്യക്തിഗതവും സുരക്ഷിതവുമായ മാര്‍ഗങ്ങളും ഇതുറപ്പു വരുത്തുന്നുണ്ട്.

Advertisment

നിത്യജീവിതത്തിലെ ചില കാര്യങ്ങള്‍ ആയാസ രഹിതമാക്കുക എന്നതാണ് എഐ ഹോമിന്റെ ലക്ഷ്യം. ബിക്സ്ബി, റിമോട്ട് കണ്‍ട്രോള്‍, റിയല്‍ ടൈം മോണിട്ടറിങ് എന്നിവയിലൂടെ പരസ്പരം കൃത്യമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ട്. ഉപകരണങ്ങളെക്കുറിച്ചുള്ള  ഉപഭോക്താക്കളുടെ നീണ്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി ലഭിക്കാനും, ഉപകരണങ്ങളെ സ്വാഭാവികമായി നിയന്ത്രിക്കാനും, സ്പീക്കറുകളുടെയോ, ഫോണിന്റെയോ സഹായമില്ലാതെ പരസ്പരം വോയിസ് കമാന്‍ഡുകള്‍ കൈമാറാനും ബിക്സ്ബി അവസരമൊരുക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ സമയവും ഊര്‍ജ്ജവും സംരക്ഷിക്കാന്‍ പര്യാപ്തമാകുന്ന വിധത്തിലാണ് ബെസ്പോക്ക് എഐ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ എഐ വിഷന്‍ ഇന്‍സൈഡിലൂടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാലാവധി പരിശോധിക്കാനും ഭക്ഷണം പാഴാകാതിരിക്കാന്‍ ഉചിതമായ പാചകവിധികള്‍ നിര്‍ദേശിക്കാനും കഴിയും. വെള്ളവും സമയവും ലാഭിക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് ബെസ്പോക്ക് എഐ ലോണ്‍ട്രി കോംബോ അവതരിപ്പിച്ചിരിക്കുന്നത്.

ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ച് യാതൊരു ആശങ്കയും ഉപയോക്താക്കള്‍ക്ക് ഉണ്ടാകാത്ത രീതിയിലാണിതിന്റെ നിര്‍മിതി. ബിക്സ്ബി അസിസ്റ്റന്‍സ് മെയിന്റനന്‍സിനെക്കുറിച്ച് കൃത്യമായ അലേര്‍ട്ട് നല്‍കും. ഉപകരണങ്ങളില്‍ നിന്ന് പുക ഉയര്‍ന്നാലോ, ഏതെങ്കിലും തരത്തിലുള്ള ലീക്കേജ് വന്നാലോ ഇത് കൃത്യമായ മുന്നറിയിപ്പ് നല്‍കും. സുരക്ഷ ഉറപ്പുവരുത്തുന്ന ഫീച്ചറുകളിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സമാധാനവും സുരക്ഷിതത്വവും ബെസ്പോക്ക് ഐഐ ഉറപ്പു വരുത്തും.

ഉപകരണങ്ങളും സ്മാര്‍ട്ട്ഫോണുകളും ഉള്‍പ്പെട്ട വിഷ്വലൈസ്ഡ് ഡാഷ്ബോര്‍ഡ് സംവിധാനത്തിലൂടെ മള്‍ട്ടിലെയേര്‍ഡ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബൈസ്പോക് ഫാമിലി ഹബ്, ബെസ്പോക്ക് ലോണ്‍ട്രി കോംബോ ഉള്‍പ്പടെ അഞ്ചോളം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎല്‍ സൊല്യൂഷന്‍സിന്റെ ഐഒടി സുരക്ഷാ റേറ്റിംഗുകളില്‍ നിന്ന് 'ഡയമണ്ട്' ലെവല്‍ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

ബെസ്പോക് എഐ ലോണ്‍ട്രി കോംബോ ആള്‍ ഇന്‍ വണ്‍ ആണ് ഈ ശ്രേണിയിലെ താരം. നനയ്ക്കലും ഉണക്കലും ഒരു സിംഗിള്‍ യൂണിറ്റില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഈ മെഷീന്‍ സൂക്ഷിക്കാന്‍ കുറഞ്ഞ സ്ഥലം മതി. അലക്കാനുള്ള തുണികളുടെ ഭാരം കണക്കാക്കുക, ഫാബ്രിക് ടൈപ് മനസ്സിലാക്കുക, അഴുക്കെത്രത്തോളമുണ്ടെന്ന് തിരിച്ചറിയുക, വാട്ടര്‍ലെവല്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുക, ഡിറ്റര്‍ജെന്റിന്റെ അളവ്, അലക്കാനുള്ള സമയം ക്രമീകരിക്കുക എന്നിങ്ങനെ ഓരോ ലോഡും എത്രത്തോളം ഉണങ്ങണമെന്ന കാര്യങ്ങളില്‍ വരെ ഇതിന് കൃത്യതയുണ്ട്. നൂതനമായ ഹീറ്റ് പമ്പുകളുപയോഗിച്ച് ചൂടുള്ള വായു കടത്തിവിട്ട് സാവധാനം തുണികളെ ഉണക്കിയെടുക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതു മൂലം തുണികള്‍ക്ക് നാശം സംഭവിക്കാതെ ഉണക്കിയെടുക്കാന്‍ സാധിക്കും. 

തുണികള്‍ ഉണക്കാനെടുക്കുന്ന സമയവും അതിനുവേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയിലും 60 ശതമാനം മുതല്‍ 75 ശതമാനം വരെ ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ഈ സൂപ്പര്‍ സ്പീഡ് സൈക്കിളിലൂടെ 98 മിനിറ്റിനകം തുണികള്‍ അലക്കിയുണക്കി ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ രീതിക്കനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനും മോണിറ്റര്‍ ചെയ്യാനും, നിയന്ത്രിക്കാനും സഹായിക്കുന്ന ഏഴിഞ്ച് ഹോം എല്‍സിഡി ഡിസ്പ്ലേ ഇതിന്റെ പ്രത്യേകതയാണ്. മാപ് വ്യൂവിലൂടെ എത്രത്തോളം വെള്ളവും വൈദ്യുതിയും ഉപയോഗിച്ചുവെന്നും ഈ ഡിസ്പ്ലേയിലൂടെ അറിയാന്‍ സാധിക്കും. ബെസ്പോക് എഐ ലോണ്‍ട്രി കോംബോയും നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തിറക്കിയത്. സങ്കീര്‍ണമായ വോയിസ് കമാന്‍ഡുകള്‍ മനസ്സിലാക്കി പ്രതികരിക്കുന്ന അപ്ഗ്രേഡ് ചെയ്ത ബിക്സ്ബി സംവിധാനത്തോടെയാണ് ബെസ്പോക് എഐ ലോണ്‍ട്രി എത്തിയിരിക്കുന്നത്. 32 ലോഡുകള്‍ക്കു വരെ ഉപയോഗിക്കാവുന്നത്ര ഡിറ്റര്‍ജന്റ് ഇതില്‍ സൂക്ഷിക്കാന്‍ കഴിയും.  ഓട്ടോ ഡോര്‍ സംവിധാനം ഓട്ടോമാറ്റിക്കായി വായു പ്രവാഹം നടത്തുന്നതു വഴി അലക്കി കഴിഞ്ഞതിനു ശേഷമുള്ള മുഷിഞ്ഞ മണം ഒഴിവാക്കാനും സാധിക്കും

പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും പ്രമുഖ റീട്ടൈയില്‍ ഷോപ്പുകളിലൂടെയും സാംസങ് എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലൂടെയും സാം സങ് ഡോട്ട് കോമിലൂടെയും പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും  സാംസങ്ങിന്റെ ബെസ്പോക് 2025 സ്വന്തമാക്കാന്‍ അവസരമുണ്ട്. സ്മാര്‍ട്ട് ഓട്ടോമേഷനോടുകൂടിയ ഓള്‍-ഇന്‍-വണ്‍ വാഷിംഗ്, ഡ്രൈയിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്ന  ബെസ്പോക് എഐ ലോണ്‍ട്രി കോംബോ 319000 രൂപയ്ക്ക് ലഭിക്കും. ബെസ്പോക് എഐ വിന്‍ഡ് ഫ്രീ എയര്‍ കണ്ടീഷ്ണര്‍ 36000 രൂപയ്ക്കും ബെസ്പോക് എഐ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍  44000 രൂപയ്ക്കും ലഭിക്കും. സ്മാര്‍ട്ട് ലോണ്‍ഡ്രി  ആവശ്യക്കാര്‍ക്ക്, 8 കിലോഗ്രാം മോഡലിന് ബെസ്പോക് എഐ ടോപ്പ് ലോഡ് വാഷര്‍ 24500 രൂപയില്‍ ലഭ്യമാണ്. ഇന്റഗ്രേറ്റഡ് എഐ ഹോം ഡിസ്പ്ലേയുള്ള ബെസ്പോക് എഐ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്റര്‍ ജൂലൈ മുതല്‍ ലഭ്യമായിത്തുടങ്ങും.

Advertisment