ഗ്യാലക്‌സി ഫോള്‍ഡബിള്‍സിന് പ്രീ ബുക്കിംഗുമായി സാംസങ്

New Update
Galaxy Unpacked Invitation

കൊച്ചി: സാംസങ് തങ്ങളുടെ അടുത്ത തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണുകള്‍ ജൂലൈ 9ന് ന്യൂയോര്‍ക്കില്‍ പുറത്തിറക്കും. പുതിയ എഐ കരുത്തോടുകൂടിയ ഇന്റര്‍ഫേസും കരുത്താര്‍ന്ന ഹാര്‍ഡ്‌വെയറും സമന്വയിപ്പിച്ചാണ് സാംസങിന്റെ അടുത്ത തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോക്താക്കളിലെത്തുക. 

Advertisment

ഔദ്യോഗികമായി സാംസങ് ഫോള്‍ഡബിള്‍സ് പുറത്തിറക്കുന്നതിന് മുന്‍പു തന്നെ 2000 രൂപ ടോക്കണ്‍ തുകയായി നല്‍കിക്കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇവ മുന്‍കൂര്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും. പ്രീ ബുക്കിംഗ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പര്‍ച്ചേസിംഗ് സമയത്ത് 5999 രൂപയുടെ അധിക നേട്ടങ്ങളും ലഭിക്കും. ഒപ്പം നേരത്തേതന്നെ ഡിവൈസുകള്‍ സ്വന്തമാക്കുക്കുകയും ചെയ്യാം. 

സാംസങ്.കോം, സാംസങിന്റെ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, രാജ്യത്തുള്ള മുന്‍നിര റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ മുഖേന ഉപഭോക്താക്കള്‍ക്ക് സാംസങിന്റെ പുത്തന്‍ ഫോള്‍ഡബിള്‍സ് ഡിവൈസുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാനുവാനാകും. 

ഏറ്റവും മികച്ച പ്രകടനം, കൃത്യതയാര്‍ന്ന ക്യാമറ, കണക്ടഡ് ആയിരിക്കുന്നതിനുള്ള സ്മാര്‍ട്ടായ മാര്‍ഗങ്ങള്‍ എന്നിങ്ങനെ ഓരോ വ്യക്തിയ്ക്കും ആവശ്യമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് സാംസങിന്റെ ഡിവൈസുകളെല്ലാം തയ്യാറാക്കുന്നത്. ഗ്യലക്‌സി എഐ ഡിവൈസുകളുടെ പ്രകടനം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. 

 

Advertisment