എസ് ബി ഐ കാർഡും ഫോൺ‌പെയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തത്തിന് തുടക്കമിടുന്നു; അവതരിപ്പിക്കുന്നു കോ-ബ്രാൻഡഡ് ഫോൺ‌പെ എസ് ബി ഐ കാർഡ്

New Update
phone pe sbi

ഡൽഹി : ഫോൺപേ എസ് ബി ഐ കാർഡ് സെലക്‌റ്റ് ബ്ലാക്ക് ഉപയോഗിച്ച് ഫോൺപേ ആപ്പിൽ ദിവസേന ചെലവഴിക്കുന്ന പണത്തിന് 10% വരെ മൂല്യം റിവാർഡ് പോയിൻ്റുകളായി തിരികെ നേടൂ. മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നതിന് ഉപഭോക്താക്കൾക്ക് 5% വരെ മൂല്യം റിവാർഡ് പോയിന്റുകളായി തിരികെ ലഭിക്കും.  രണ്ട് ക്രെഡിറ്റ് കാർഡ് വേരിയന്റുകളിലും ജോയിൻ ചെയ്യുന്നതിനുള്ള ഫീസ് പൂർണ്ണമായും ഫോൺപെ ഇ-ഗിഫ്റ്റ് വൗച്ചറുകളുടെ രൂപത്തിൽ തിരികെ നൽകും..

Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ SBI കാർഡ്, ഫോൺ‌പെയുമായി സഹകരിച്ച് ഫോൺ‌പെ SBI കാർഡ് ഇന്ന് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന, ദൈനംദിന ചെലവുകളിൽ ഒരു പ്രതിഫലദായകമായ അനുഭവം നൽകുന്നതിനാണ് ഈ പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ലക്ഷ്യമിടുന്നത്. 

വൈവിധ്യമാർന്ന ഉപഭോക്തൃ മുൻഗണനകളും ലൈഫ്‌സ്റ്റൈൽ ചിലവുകളും നിറവേറ്റുന്ന, ഫോൺപെ എസ് ബി ഐ കാർഡ് പർപ്പിൾ, ഫോൺപെ എസ് ബി ഐ  കാർഡ് സെലക്ട് ബ്ലാക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ക്രെഡിറ്റ് കാർഡ് വരുന്നത്. കൂടാതെ, ഈ കോൺടാക്റ്റ്‌ലെസ് ക്രെഡിറ്റ് കാർഡിൻ്റെ രണ്ട് വകഭേദങ്ങളും റുപേ, വിസ പേയ്‌മെൻ്റ് നെറ്റ്‌വർക്കുകളിൽ ലഭ്യമാണ്, ഇത് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. 

റുപേ കാർഡുകൾ UPI-യുമായി ലിങ്ക് ചെയ്യാനും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് UPI  വ്യാപാരികളിൽ ഇടപാടുകൾ നടത്താനും കഴിയും. വിസ വേരിയൻ്റ്, ഫോൺപേയിൽ ടോക്കണൈസ് ചെയ്യാനും നിരവധി ഓൺലൈൻ വ്യാപാരികളുടെ പക്കൽ സുരക്ഷിതമായി ഉപയോഗിക്കാനും കഴിയും

Advertisment