‘സെൽഫി വിത്ത് കെഫോൺ’: ഡിജിറ്റൽ കോണ്ടെസ്റ്റുമായി കെഫോൺ; വിജയികൾക്ക് ഒരു വർഷത്തെ കെഫോൺ ഒ.ടി.ടി. പാക്ക് സൗജന്യം

New Update
kfone

തിരുവനന്തപുരം: ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിജിറ്റൽ കോണ്ടെസ്റ്റ് അവതരിപ്പിച്ച് കെഫോൺ. ‘സെൽഫി വിത്ത് കെഫോൺ’ എന്ന പേരിൽ ആരംഭിച്ച ഈ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഒരു വർഷത്തെ കെഫോൺ ഒ.ടി.ടി. പാക്ക് പൂർണമായും സൗജന്യമായി ലഭിക്കുന്നതാണ്.

Advertisment

മത്സരത്തിൽ പങ്കെടുക്കുന്നതിനായി, കെഫോൺ  ഉപഭോക്താക്കൾ അവരുടെ കെഫോൺ മോഡത്തിനൊപ്പം ഒരു സെൽഫി എടുക്കണം. സെൽഫിയിൽ മോഡത്തിലെ കെഫോൺ ബ്രാൻഡ് ലോഗോ വ്യക്തമായി ദൃശ്യമാകുന്നുവെന്ന് ഉറപ്പാക്കിയതിനു ശേഷം  ആ സെൽഫി കെഫോണിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ് ചെയ്ത് കെഫോണിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് ആയ @kfonofficial ടാഗ് ചെയ്യണം. കൂടാതെ #SelfieWithKFON എന്ന ഹാഷ്‌ടാഗ് ചേർക്കുകയും വേണം.

ഉപഭോക്താക്കളുമായി ഡിജിറ്റൽ തലത്തിൽ കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും കെഫോണിന്റെ സേവനങ്ങളെ കൂടുതൽ ജനകീയമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2026 ഫെബ്രുവരി 5-ന് കെഫോൺ ഔദ്യോഗിക പേജിലൂടെ തത്സമയം വിജയികളെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്കും ഭാവിയിലെ മറ്റ് അപ്‌ഡേറ്റുകൾക്കുമായി കെഫോണിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു

Advertisment