/sathyam/media/media_files/JXAXTQbczEDD1yPYap6q.jpg)
സോഫ്റ്റുവെയർ അപ്ഡേറ്റ് കൊണ്ടാണ് നിങ്ങളുടെ ഫോണിന് കേടുപാട് സംഭവിച്ചത് എങ്കിൽ നിങ്ങളുടെ ഫോണിന്റെ വാറന്റി പിരീഡ് കഴിഞ്ഞിട്ടില്ല എങ്കിൽ നിങ്ങൾക്ക് സൗജന്യമായി തന്നെ പുതിയ ഫോണോ അല്ലെങ്കിൽ കേടുപാട് സംഭവിച്ച ഫോണിന് പകരമായി മറ്റൊരു ഫോണോ, നഷ്ടപരിഹാരമോ നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.
പലരും ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ ആദ്യം പോകുന്നത് സർവ്വീസ് സെന്ററുകളിലേക്കാണ്. ഫോണിന്റെ കമ്പനിയുടെ ഔദ്യോഗിക സർവ്വീസ് സെന്ററുകളിൽ പോകുന്നതാണ് ഏറ്റവും ഉചിതം അല്ലാത്തപക്ഷം സാധാരണ സർവ്വീസ് സെന്ററുകളിൽ പോയാൽ പിന്നീട് എന്തെങ്കിലും കേടുപാട് വന്ന കമ്പനിയെ സമീപിച്ചാൽ ഇവർ സഹായിക്കാൻ സാധ്യത ഇല്ല. എന്നാൽ കമ്പനിയുടെ സർവ്വീസ് സെന്റിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും? വിശദമായി തന്നെ പരിശോധിക്കാം
ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് ഫോണിന്റെ കമ്പനിയുടെ കസ്റ്റമർ കെയറിൽ വിളിച്ച് നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്. ചിലപ്പോൾ ഇത്തരം പരാതികളോട് ഇവർ പ്രതികരിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിൽ ഈ ഫോണുമായി ബന്ധപ്പെട്ട ഓതറൈസെഡ് സ്ഥലങ്ങളിലെല്ലാം നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്. എന്നാൽ നിങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്നില്ല എന്ന് തോന്നിയാൽ നിങ്ങൾക്ക് ഈ കമ്പനിക്കെതിരെയോ ഫോൺ വാങ്ങിയ കടയ്ക്ക് എതിരയോ കൺസ്യൂമർ കോടതി വഴി നടപടി എടുക്കാവുന്നതാണ്.
അതേ സമയം നിരവധി പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലം പ്രശ്നങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വാറന്റി പിരീഡി തീർന്നട്ടില്ലാത്ത ഉപഭോക്താക്കൾക്കാണെങ്കിൽ മേൽ പറഞ്ഞ രീതിയിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്. അതേ സമയം സോഫ്റ്റുവെയർ പ്രശ്നങ്ങളാൽ സ്ക്രീനിൽ പച്ച വരകൾ വരുന്ന ഉപഭോക്താക്കൾക്ക നഷ്ടപരിഹാരവുമായി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അടുത്തിടെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രശ്നമുള്ള ഫോണുകൾക്ക് ആജീവനാന്ത വാറന്റിയാണ് കമ്പനി പ്രഖ്യാപിച്ചത്.