സോണി പുതിയ ബ്രാവിയ 8 II ക്യുഡി-ഒഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

New Update
sony xr oled

കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 II സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ അനുഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ആധുനിക കാഴ്ചക്കാരനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഈ അത്യാധുനിക മോഡല്‍ 164 സെ.മീ (65 ഇഞ്ച്) 139 സെ.മീ (55 ഇഞ്ച്) സ്ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാകും. 

Advertisment

കൃത്യതയോടെ ഡേറ്റ കണ്ടെത്തി വിശകലനം ചെയ്യുകയുംതുടര്‍ന്ന് യാഥാര്‍ഥ്യമായ ചിത്രം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്ന എഐ സീന്‍ റെക്കഗ്നിഷന്‍ സിസ്റ്റം ഉള്‍പ്പെടുന്നതാണ് ബ്രാവിയ 8 II സീരീസിലെ എക്സ്ആ പ്രോസസര്‍. പ്രമുഖ സ്ട്രിമിംഗ് സേവനങ്ങളുമായി ചേര്‍ന്ന് വികസിപ്പിച്ച വിവിധ സ്റ്റുഡിയോ ക്യാപലിബ്രേറ്റഡ് മോഡും

മോഡും സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുള്ള നെറ്റ്ഫ്ളിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്സോണി പിക്ച്ചേഴ്സ് കോര്‍ കാലിബ്രേറ്റഡ് മോഡ് എന്നിവയ്ക്ക് പുറമേ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നൂതന ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യകളായ ഡോള്‍ബി വിഷന്‍ഡോള്‍ബി അറ്റ്മോസ് പിന്തുണഎക്സ്ആര്‍ കോണ്‍ട്രാസ്റ്റ് ബൂസ്റ്റര്‍മുഴുവന്‍ സ്ക്രീനിനെയും ഒരു സ്പീക്കറാക്കി മാറ്റുന്ന അക്കോസ്റ്റിക് സര്‍ഫേസ് ഓഡിയോ+ ടെക്നോളജിഏറ്റവും പുതിയ സോണി പിക്ച്ചേഴ്സ് റിലീസുകളുടെയും ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്ന സോണി പിക്ച്ചേഴ്സ് കോര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

24 മാസത്തേക്ക് ഐമാക്സ് എന്‍ഹാന്‍സ്ഡ് വിഷ്വലുകളുള്ള 4കെ ബ്ലൂ-റേ നിലവാരത്തില്‍ സിനിമകള്‍ സ്ട്രീം ചെയ്യുന്നതിന് 10 സൗജന്യ ക്രെഡിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നേടാനാവും.

കെ-65എക്സ്ആര്‍80എം2 മോഡലിന് 3,41,990 രൂപയുംകെ-55എക്സ്ആര്‍80എം2 മോഡലിന് 2,46,990 രൂപയുമാണ് വില. സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്‍റര്‍സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍മറ്റ് ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ എന്നിവയില്‍ ജൂണ്‍ 17 മുതല്‍ ബ്രാവിയ 8 II സീരീസ് ലഭ്യമാവും. 

Advertisment