എഐ നിര്‍മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാനൊരുങ്ങി സ്പാനിഷ് വനിത

New Update
spanish women marri.jpg

എഐ നിര്‍മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് സ്പാനിഷ് നാടക നടിയായ അലിസിയ ഫ്രാമിസ്. എഐലെക്സ് എന്നാണ് ഫ്രാമിസിന്റെ ഭാവിവരന്റെ പേര്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന. റോട്ടര്‍ഡാമിലെ ഡിപോ ബോയ്മാന്‍സ് വാന്‍ ബ്യൂനിജെന്‍ മ്യൂസിയമാണ് വിവാഹ വേദിയാകുന്നത്.

Advertisment

ലോകത്ത് തന്നെ ആദ്യമായാണ് എഐ നിര്‍മ്മിത ഹോളോഗ്രാമിനെ ഒരു വനിത വിവാഹം ചെയ്യുന്നത്. ഹോളോഗ്രാഫിക് സാങ്കേതിക വിദ്യയും മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹോളോഗ്രാം നിര്‍മ്മിച്ചിരിക്കുന്നത്. എഐ യുഗത്തില്‍ സ്‌നേഹം, അടുപ്പം, വ്യക്തിത്വം തുടങ്ങിയവയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. 

Advertisment